മുന്‍ കാമുകനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി സ്വാസിക.”എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്. അതും തെറ്റായ തെരഞ്ഞെടുപ്പായിരുന്നില്ല. ഭംഗിയുള്ള ഒരാളായിരുന്നു അത്. എന്നെ ബഹുമാനിക്കുകയും നന്നായി സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു.
അവരുടെ കുടുംബത്തില്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായി. ബിസിനസിലൊക്കെ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായപ്പോള്‍ കുടുംബവും പ്രണയവും ബാലന്‍സ് ചെയ്യാന്‍ സാധിച്ചില്ല.” എന്നാണ് സ്വാസിക പറയുന്നത്.”ആ സമയത്താണ് അച്ഛനും ചേട്ടനുമൊക്കെ മരിക്കുന്നത്. അതുകൊണ്ടും അദ്ദേഹം മാനസികമായി തകര്‍ന്നു പോയിരുന്നു.
അങ്ങനെ പതിയെ എന്നില്‍ നിന്നും അകന്നു പോയി. അതിനാലാണ് ബ്രേക്കപ്പ് ആയത്. അല്ലാതെ എന്റെ തീരുമാനം തെറ്റായിരുന്നില്ല” എന്നും സ്വാസിക പറയുന്നു. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.


















































