BREAKING NEWS

പെൺകുട്ടിയുടെ വസ്ത്രത്തിന്റെ വള്ളി അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗമല്ലെന്ന പട്ന ഹൈക്കോടതി ഉത്തരവിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി; ജഡ്ജിമാർ വായിൽ തോന്നിയത് വിളിച്ചു പറയും മുമ്പ് പരമോന്നത കോടതിയുടെ നിർദ്ദേശങ്ങളും മുൻ വിധികളും അറിഞ്ഞിരിക്കണം

· · 1 min read
Share: Copied!

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകൾ പരിഗണിക്കുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എല്ലാ ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. നാഷണൽ ജുഡീഷ്യൽ അക്കാദമി തയ്യാറാക്കിയ റിപ്പോർട്ടാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ജഡ്ജിമാർ  കേസുകൾ കൈകാര്യം ചെയ്യുമ്പോൾ നിയമപരമായും സാമൂഹികമായും കൂടുതൽ സൂക്ഷ്മത പാലിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.

ലൈംഗികാതിക്രമ കേസുകളിൽ വിവാദപരമായ ചില ഹൈക്കോടതി നിരീക്ഷണങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. പെൺകുട്ടിയുടെ വസ്ത്രത്തിന്റെ വള്ളി അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ മുൻവിധിക്കു പിന്നാലെയാണ് ജഡ്ജിമാർക്കുള്ള മാർഗനിർദേശ റിപ്പോർട്ട് തയ്യാറാക്കിയത്.

വാദത്തിനിടെ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത, സമാനമായ നിരീക്ഷണങ്ങൾ ഇപ്പോഴും വിവിധ കോടതികളിൽ ഉണ്ടാകുന്നുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീയുടെ സൽവാർ അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന് പട്‌ന ഹൈക്കോടതി അടുത്തിടെ നടത്തിയ നിരീക്ഷണവും അവർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇത്തരം വിഷയങ്ങളിൽ സുപ്രീംകോടതി നേരത്തെ നൽകിയ നിർദേശങ്ങൾ പട്‌ന ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നോയെന്ന് ജസ്റ്റിസ് വി. മോഹൻ ചോദിച്ചു. ഇത്തരം കേസുകളിൽ നിയമപരമായ ഗവേഷണവും സുപ്രീംകോടതിയുടെ മുൻവിധികളും പരിശോധിക്കേണ്ട ഉത്തരവാദിത്വം ജഡ്ജിമാർക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.

റിപ്പോർട്ടിലെ മാർഗനിർദേശങ്ങൾ എല്ലാ കോടതികളും കർശനമായി പാലിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും ഈ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയ ഹാൻഡ്ബുക്ക് പിന്തുടരാൻ സംസ്ഥാന സർക്കാരുകൾ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിശദമായ വിധി പിന്നീട് പ്രസിദ്ധീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

അതേസമയം, സ്ത്രീയുടെ സൽവാർ അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും മാത്രം ബലാത്സംഗശ്രമം തെളിയിക്കാൻ പര്യാപ്തമല്ലെന്നും, അത് സ്ത്രീത്വത്തിനുനേരെയുള്ള അപമാനമായി കണക്കാക്കാമെങ്കിലും ബലാത്സംഗശ്രമത്തിന് ആവശ്യമായ നിയമപരമായ ഘടകങ്ങൾ അതിലൂടെ തെളിയുന്നില്ലെന്നുമായിരുന്നു പട്‌ന ഹൈക്കോടതിയുടെ നിരീക്ഷണം. ബലാത്സംഗശ്രമക്കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ പരാമർശം നടത്തിയത്.

മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഫോട്ടോയിൽ കൂടിയായിരിക്കും, തനിക്ക് ഇനി ആരെയും കാണേണ്ട, പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു- സുകുമാരന്‍ നായര്‍

BREAKING NEWS
ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി 17 കാരനെ ക്രൂരമായി മർദിച്ച കേസ്, ആക്രമണം നടത്തിയ നാലു കുട്ടികളേയും വിട്ടയച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്, കൗൺസലിങ്‌ ഉറപ്പാക്കണമെന്ന് നിർദേശം, അറസ്റ്റിലായ 40 കാരിയെ റിമാൻഡിൽ, മർദനമേറ്റ 17 കാരൻ ചികിത്സയിൽ
10 Nov 2026
BREAKING NEWS
കോവിഡിനെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവ്, കിടപ്പുരോ​ഗിയായ ഭർത്താവിനെ നോക്കാനാവില്ല,  67 കാരനെ ഭാര്യയും ബന്ധുവും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി... രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ
10 Nov 2026
BREAKING NEWS
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; മോദിയോട് സഹായം തേടി സെലൻസ്‌കി
10 Nov 2026
BREAKING NEWS
ഏഴാം ക്ലാസുകാരിയെ ലൈം​ഗികമായി നിരന്തരം പീഡിപ്പിച്ചു, 13 കാരി ഏഴുമാസം ​ഗർഭിണി, 17 കാരനായ ഐടിഐ വിദ്യാർഥി പിടിയിൽ
10 Nov 2026