ആര്യനാട്: ഏഴാം ക്ലാസുകാരിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥി പിടിയിൽ. ആര്യനാട് സ്വദേശിയായ 17കാരനാണ് പിടിയിലായത്. കുട്ടിയുടെ ബന്ധുവായ കൗമാരക്കാരൻ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
7 മാസം ഗർഭിണിയായ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പോലീസിൽ അറിയിക്കുകയായിരുന്നു. അതേസമയം പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.