BREAKING NEWS

ഫ്രിഡ്ജില്‍ ഐസ് കട്ടപിടിച്ച് ശിവലിംഗ രൂപമായി, പൂജയും ജലാഭിഷേകവും നടത്തി കുടുംബം, കാണാന്‍ ജനത്തിരക്ക്

· · 1 min read
Share: Copied!

ലഖ്‌നൗ: വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ ഐസ് കട്ടപിടിച്ച് ശിവലിംഗത്തിന്റെ രൂപത്തിലായതിന് പിന്നാലെ ആരാധനയും പൂജയും നടത്തി നാട്ടുകാര്‍. യുപിയിലെ ആഗ്രയിലാണ് സംഭവം. ‘ശിവലിംഗ’ത്തിന് മേല്‍ ജലാഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗ്രയിലെ നഗ്ല ഭുജ മേഖലയിലെ ഒരു വീട്ടിലാണ് സംഭവം. ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുടമ ഫ്രീസറിനുള്ളില്‍ പ്രത്യേക രീതിയില്‍ ഐസ് കട്ടപിടിച്ചത് ശ്രദ്ധിച്ചത്.

അമര്‍നാഥിലെ ഗുഹയിലെ മഞ്ഞു ശിവലിംഗം ഉരുകിത്തീരുകയാണെന്ന വാര്‍ത്തകള്‍ കുടുംബത്തിന്റെ ശ്രദ്ധയിലുണ്ടായിരുന്നു. ഇതോടെ, അമര്‍നാഥിലേതിന് പകരം തങ്ങളുടെ ഫ്രിഡ്ജില്‍ പ്രത്യക്ഷപ്പെടാനാണ് ദൈവം ആഗ്രഹിച്ചതെന്ന വിശ്വാസത്തിലെത്തി കുടുംബം. ഫ്രിഡ്ജില്‍ ശിവലിംഗം പ്രത്യക്ഷപ്പെട്ട കാര്യം നാട്ടിലാകെ പരന്നതോടെ കാണാനായി ആളുകള്‍ തിരക്കുകൂട്ടി. ജലാഭിഷേകം നടത്തുകയും ഫ്രിഡ്ജിനുള്ളില്‍ കാണിക്കയര്‍പ്പിക്കുകയും ചെയ്തു.

‘ഹര്‍ ഹര്‍ മഹാദേവ്’ മന്ത്രോച്ഛാരണവുമായാണ് ആളുകള്‍ കാണാനെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഐസ് ശിവലിംഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു. അതേസമയം, ഫ്രിഡ്ജിലെ ഐസ് കട്ടക്ക് ശിവലിംഗവുമായോ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ലെന്നും സാധാരണയായി സംഭവിക്കുന്നതാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

BREAKING NEWS
ട്രെയിനിൽ യാത്രക്കാരിക്കു നേരെ ലൈം​ഗികാതിക്രമം; സഹയാത്രക്കാർ ഇടപെട്ടതോടെ പിന്തിരിഞ്ഞു; സ്റ്റേഷനിലിറങ്ങിയപ്പോൾ പിന്തുടർന്ന് വീണ്ടും അതിക്രമം; ചോദ്യം ചെയ്തതോടെ യുവതിയെ അടിച്ചു വീഴ്ത്തി പ്രതി ; ചുറ്റുംകൂടിയവർ പിടികൂടി ‍പോലീസിലേൽപ്പിച്ചു
10 Nov 2026
BREAKING NEWS
കുളിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് 12കാരിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കാണാതായ മകളെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിൽ നിന്ന് 300 രൂപയും വാങ്ങി... പ്രതി പെൺകുട്ടിയുമായി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ന​ഗ...
10 Nov 2026
BREAKING NEWS
കുട്ടി ​‍ഡ്രൈവർമാർ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കായിരിക്കും ശിക്ഷ, മക്കളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ...കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ല- ഗതാഗത മന്ത്രി
10 Nov 2026
BREAKING NEWS
ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി 17 കാരനെ ക്രൂരമായി മർദിച്ച കേസ്, ആക്രമണം നടത്തിയ നാലു കുട്ടികളേയും വിട്ടയച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്, കൗൺസലിങ്‌ ഉറപ്പാക്കണമെന്ന് നിർദേശം, അറസ്റ്റിലായ 40 കാരിയെ റിമാൻഡിൽ, മർദനമേറ്റ 17 കാരൻ ചികിത്സയിൽ
10 Nov 2026