BREAKING NEWS

ബ്ലൂടുത്ത് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വച്ചു, ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി, തമിഴ്നാട് സ്വദേശിക്ക് വയറിലും തോളിലും കുത്തേറ്റു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

· · 1 min read
Share: Copied!

വർക്കല: പാപനാശം വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് കുത്തേറ്റു. തഞ്ചാവൂർ സ്വദേശി സുദർശന് (19) ആണ് കുത്തേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ സൗത്ത് ക്ലിഫ് നടപ്പാതയിലാണ് സംഭവം. സംഭവത്തിൽ കുരയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലി (18), പ്രായപൂർത്തിയാകാത്ത ഒരു യുവാവ് എന്നിവരെ പൊലീസ് പിടികൂടി. തഞ്ചാവൂരിൽനിന്ന് 14 സുഹൃത്തുക്കൾക്കൊപ്പമാണ് സുദർശൻ തിങ്കളാഴ്ച രാവിലെ വർക്കലയിൽ എത്തിയത്.

രാത്രിയിൽ സുഹൃത്തുക്കളായ സതീശനും കുമുദനും ഒപ്പം സൗത്ത് ക്ലിഫ് നടപ്പാതയിലൂടെ ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് കേട്ട് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സ്പീക്കറിൽ പാട്ട് വെച്ചതിനെ പ്രദേശവാസികളായ മൂന്ന് യുവാക്കൾ ചോദ്യംചെയ്യുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടാകുകയും ചെയ്തു. ഇതിനിടെയാണ് സുദർശന് കുത്തേറ്റത്. സുദർശന്റെ വയറിന്റെ വലതുഭാഗത്തും തോളിലും മുതുകത്തും കുത്തേറ്റു.

പരിക്കേറ്റ സുദർശനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പൊലീസ് കീഴ്പ്പെടുത്തിയത്. മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

 

BREAKING NEWS
’അച്ചടക്കം വേണം’; കാലടി സർവകലാശാല പരീക്ഷാ വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി, ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം
05 Nov 2026
BREAKING NEWS
ഭാര്യയെ ക്രൂരമായി കൊന്നു, പിന്നാലെ തലയറുത്തെടുത്ത് ക്ഷേത്രത്തിലെത്തി, അയല്‍വാസി ബഹളം വച്ചതോടെ കത്തിയുമായി പാഞ്ഞടുത്തു, യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്
05 Nov 2026
BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026
BREAKING NEWS
അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
05 Nov 2026