BREAKING NEWS

തന്നെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞവരെ ജനങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു, താൻ നാട്ടിൽ വികസനം നടത്തിയതുകൊണ്ടാണ് സിപിഎം ജയിച്ചിരുന്നത്, ഇനി ഒറ്റ വോട്ടുകിട്ടില്ല, ജയിക്കാനായത്, നഷ്‌ടപ്പെട്ട ജനപിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള കഴിവൊന്നും ജില്ലാ സെക്രട്ടറിക്കില്ല- ജി സുധാകരന്‍

· · 1 min read
Share: Copied!

ആലപ്പുഴ: തന്നെ കൈകാര്യം ചെയ്യുമെന്നു പറഞ്ഞ നാസറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടതാണെന്ന് ജി സുധാകരന്‍ എംഎല്‍എ. സിപിഎമ്മിനെ വിമർശിക്കുന്ന രീതി ജി.സുധാകരൻ അവസാനിപ്പിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ആർ. നാസർ കഴിഞ്ഞ ദിവസം പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു സുധാകരൻ. ആലപ്പുഴ ജില്ലയിൽ പാർട്ടി തകർന്നെന്നും അതൊന്നും മനസ്സിലാക്കാതെ നഷ്‌ടപ്പെട്ട ജനപിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ ക്ഷമതയോ ജില്ലാ സെക്രട്ടറിക്കോ കൂടെയുള്ളവർക്കോ ഇല്ലെന്ന് സുധാകരൻ പരിഹസിച്ചു.

ആലപ്പുഴയിൽ വിവിധ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനുണ്ടായ നഷ്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു സുധാകരന്റെ വിമർശനം. എംഎൽഎ ആയിരുന്നപ്പോൾ താൻ നാട്ടിൽ വികസനം നടത്തിയതുകൊണ്ടാണ് പിന്നീടുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു ജയിക്കാനായത്. തന്റെ വികസനത്തിനുള്ള വോട്ടാണ് അന്ന് ലഭിച്ചതെന്നും സുധാകരൻ പറഞ്ഞു. തന്നെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞവരെ ജനങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞെന്നും സുധാകരൻ പരിഹസിച്ചു.

ഇനി ആരെങ്കിലും തനിക്കെതിരെ വിരൽ ചൂണ്ടിയാൽ അതിനുത്തരവാദി കൈകാര്യം ചെയ്യാൻ പറഞ്ഞ നാസറാണെന്നും ഈ നിയമം വല്ലതും ജില്ലാ സെക്രട്ടറിക്ക് അറിയാമോ എന്നും സുധാകരൻ ചോദിച്ചു. ഇങ്ങനെ പോയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും ജി.സുധാകരൻ എംഎൽഎ പറഞ്ഞു.

BREAKING NEWS
പ്രധാനമന്ത്രി തന്നെ കാണുമ്പോൾ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യും,  കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്!! മോദിയുടെ ജീവിത പശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ? ഇന്ത്യയെ ജനാധിപത്യ-മതേതരത്വ പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണം- സോണിയ ...
10 Nov 2026
BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും... തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു...പ്രധ...
10 Nov 2026
BREAKING NEWS
'ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?' ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെള...
10 Nov 2026