BREAKING NEWS

അലമാരയില്‍ സൂക്ഷിച്ച ആറ് പവന്‍ കവര്‍ന്നു, കുട്ടിയെ പരിചരിക്കാനെത്തിയ ഹോം നേഴ്സ് പിടിയില്‍

· · 1 min read
Share: Copied!

പാലക്കാട്: അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മോഷ്ടിച്ച കേസിൽ വീട്ടിൽ കുട്ടിയെ നോക്കാനെത്തിയ ഹോംനഴ്‌സ് അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് സ്വദേശി ഹഫ്‌സത്ത് ബീവി (45) യെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. കുലുക്കല്ലൂർ നാട്യമംഗലം പുലാട്ടിൽ ഷാനവാസ് അലിയുടെ വീട്ടിൽ നിന്ന് ആറ് പവൻ സ്വർണാഭരണം മോഷണം പോയ സംഭവത്തിലാണ് അറസ്റ്റ്.

ജൂൺ 30-നാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് വീട്ടുകാർ കൊപ്പം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വീട്ടിൽ കുട്ടിയെ പരിചരിക്കാനായി എത്തിയിരുന്ന ഹഫ്‌സത്ത് ബീവിയാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളും അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്നാണ് പോലീസ് പറയുന്നത്.

മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഹഫ്‌സത്ത് ബീവി പണയം വെച്ചതായും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പണയം വെച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങളും കണ്ടെടുത്ത് കസ്റ്റഡിയിലെടുത്തു.

 

BREAKING NEWS
സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്... ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന...
05 Nov 2026
BREAKING NEWS
’അച്ചടക്കം വേണം’; കാലടി സർവകലാശാല വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി, ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം
05 Nov 2026
BREAKING NEWS
ഭാര്യയെ ക്രൂരമായി കൊന്നു, പിന്നാലെ തലയറുത്തെടുത്ത് ക്ഷേത്രത്തിലെത്തി, അയല്‍വാസി ബഹളം വച്ചതോടെ കത്തിയുമായി പാഞ്ഞടുത്തു, യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്
05 Nov 2026
BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026