BREAKING NEWS

കുടുംബത്തിലെ സ്ത്രീകള്‍ ശുചിമുറിയില്‍ കയറുമ്പോള്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തും, പിന്നീട് ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെയും അശ്ലീല വീഡിയോ, പൊലീസിന് വിവരങ്ങള്‍ കൈമാറി ഗൂഗിള്‍, 25 കാരന്‍ പിടിയില്‍, എട്ടുവയസുകാരിയെ പീഡിപ്പിച്ചതായും കണ്ടെത്തല്‍

· · 1 min read
Share: Copied!

കാൻപുർ: കുടുംബത്തിലെ സ്ത്രീകളുടെ ഉൾപ്പടെയുള്ള ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും അശ്ലീല വിഡിയോകൾ സൂക്ഷിക്കുകയും ചെയ്ത 25 കാരൻ ഉത്തർപ്രദേശിലെ കാൻപുരിൽ അറസ്റ്റിലായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ എട്ട് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തി. പ്രായപൂർത്തിയാകാത്തവരുടെ ഉൾപ്പെടെ വിഡിയോകൾ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു സൂക്ഷിക്കുന്ന ഇയാളുടെ പ്രവൃത്തി ഗൂഗിളാണ് അധികൃതരെ അറിയിച്ചത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എൻ‌സി‌ആർ‌പി) വഴിയാണ് ഗൂഗിൾ യുവാവിന്റെ ചെയ്തികൾ പൊലീസിന്റെ ശ്രദ്ധയിൽ‍പ്പെടുത്തിയത്. യുവാവിന്റെ ജിമെയിൽ അക്കൗണ്ട് വിവരങ്ങൾ, ഐ‌എം‌ഇ‌ഐ നമ്പർ തുടങ്ങിയ വിവരങ്ങളും ഗൂഗിൾ പൊലീസിനു കൈമാറി.

ഗൂഗിൾ നൽകിയ ഐപി വിലാസം ഉപയോഗിച്ച് പൊലീസ് യുവാവിനെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ഫോൺ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബാംഗങ്ങളായ സ്ത്രീകൾ ശുചിമുറിയിൽ പോകുമ്പോൾ രഹസ്യ ക്യാമറ ഉപയോഗിച്ച് വിഡിയോകൾ റെക്കോർഡ് ചെയ്ത് ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു ഇയാൾ.

എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. ചാമൻ‌ഗഞ്ച് പൊലീസാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യമായി പകർത്തുന്ന വിഡിയോകൾ അശ്ലീല സൈറ്റുകളിലേക്ക് നൽകിയിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കും. അതേസമയം ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ഗൂഗിൾ പരിശോധിക്കുന്നുണ്ടോ എന്ന ചർച്ചയ്ക്കും ഈ സംഭവം ഇടയാക്കിയിട്ടുണ്ട്.

BREAKING NEWS
പ്രധാനമന്ത്രി തന്നെ കാണുമ്പോൾ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യും,  കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്!! മോദിയുടെ ജീവിത പശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ? ഇന്ത്യയെ ജനാധിപത്യ-മതേതരത്വ പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണം- സോണിയ ...
10 Nov 2026
BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും... തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു...പ്രധ...
10 Nov 2026
BREAKING NEWS
'ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?' ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെള...
10 Nov 2026