BREAKING NEWS

ദാഹിച്ചപ്പോള്‍ ജ്വല്ലറി ഉടമ കുപ്പിവെള്ളം നല്‍കി, കുടിച്ച ഉടന്‍ രക്തം ചര്‍ദിച്ച് യുവതി, നല്‍കിയത് സീല്‍ ചെയ്ത ബോട്ടില്‍, വിഷാംശം കലര്‍ന്നതെങ്ങനെയെന്നറിയാതെ പൊലീസ്

· · 1 min read
Share: Copied!

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കടയിൽ നിന്ന് വാങ്ങിയ കുപ്പി വെള്ളം കുടിച്ച യുവതി രക്തം ഛർദിച്ച് ​ഗുരുതരാവസ്ഥയിൽ. ഹാപ്പൂരിലെ അർജുൻ നഗർ സ്വദേശിനിയായ റിയ എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വെള്ളം കുടിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ യുവതി ​ഗുരുതരാവസ്ഥയിലാവുന്ന സിസിടിവി ദൃശ്യങ്ങൾ എല്ലാവരെയും ഭയപ്പെടുത്തുന്നതാണ്.  യുവതി അമ്മയോടൊപ്പം ജ്വല്ലറിയിലെത്തിയതായിരുന്നു.

വെള്ളം ചോദിച്ച യുവതിക്ക് ജ്വല്ലറി ഉടമ അടുത്തുള്ള ഒരു ജനറൽ സ്റ്റോറിൽ നിന്ന് സീൽ ചെയ്ത തണുത്ത കുപ്പി വെള്ളം വാങ്ങി നൽകുകയായിരുന്നു. എന്നാൽ വെള്ളം കുടിച്ച ഉടനെ യുവതിക്ക് അസ്വസ്തത അനുഭപ്പെടുകയും രക്തം ഛർദിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് കടയുടമയും യുവതിയുടെ മാതാവും പരിഭ്രാന്തരാകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

യുവതിയുടെ ആരോ​ഗ്യനില നിലവിൽ മോശമായി തന്നെ തുടരുകയാണ്.  സീൽ ചെയ്ത കുപ്പി വെള്ളത്തിൽ വിഷാംശമോ കെമിക്കലോ കലർന്നിട്ടുണ്ടോയെന്ന് അന്വേഷണം നടന്നു വരികയാണ്. വെള്ളം വാങ്ങിയ കട കേന്ദ്രീകരിച്ചും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. സീൽ ചെയ്തു വന്ന കുപ്പിവെള്ളത്തിൽ എങ്ങനെ വിഷാംശം കലരുകയെന്ന സംശയത്തിലാണ് അന്വേഷണ വിഭാ​ഗം.

BREAKING NEWS
പ്രധാനമന്ത്രി തന്നെ കാണുമ്പോൾ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യും,  കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്!! മോദിയുടെ ജീവിത പശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ? ഇന്ത്യയെ ജനാധിപത്യ-മതേതരത്വ പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണം- സോണിയ ...
10 Nov 2026
BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും... തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു...പ്രധ...
10 Nov 2026
BREAKING NEWS
'ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?' ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെള...
10 Nov 2026