BREAKING NEWS

കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപം പറമ്പിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ; തലയോട്ടിയും മറ്റ് അസ്ഥികളും വ്യത്യസ്ത സ്ഥലങ്ങളിലായി ചിതറിക്കിടന്ന നിലയിൽ; ഒരു മാസത്തിലേറെ പഴക്കമുണ്ട്; കാണാതായ വയോധികന്റേതെന്ന് സംശയം

· · 1 min read
Share: Copied!

കോഴിക്കോട്: പേരാമ്പ്രയ്ക്ക് സമീപം ചാലിക്കരയിലെ ജനവാസ മേഖലയിലുള്ള വീടിനോട് ചേർന്ന പറമ്പിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണന്റെ വീടിന് സമീപത്ത് ഇന്ന് ഉച്ചയോടെയാണ് തലയോട്ടിയടക്കമുള്ള അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്.

ആദ്യം സമീപവാസികളാണ് തലയോട്ടിയും ശരീരത്തിലെ മറ്റ് അസ്ഥിഭാഗങ്ങളും ശ്രദ്ധയിൽപ്പെട്ടത്. തലയോട്ടിയും മറ്റ് അസ്ഥികളും വ്യത്യസ്ത സ്ഥലങ്ങളിലായി ചിതറിക്കിടന്ന നിലയിലായിരുന്നുവെന്നാണ് വിവരം. അവശിഷ്ടങ്ങൾക്ക് ഏകദേശം ഒരു മാസത്തിലേറെ പഴക്കമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുറച്ച് ദിവസങ്ങളായി കാണാതായിരുന്ന കുഞ്ഞിക്കണ്ണന്റെ ശരീരാവശിഷ്ടങ്ങളാണോ കണ്ടെത്തിയതെന്ന സംശയവും ഉയർന്നിട്ടുണ്ട്. തനിച്ചായിരുന്നു കുഞ്ഞിക്കണ്ണൻ വീട്ടിൽ താമസിച്ചിരുന്നത്. ദിവസങ്ങളായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥിഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് തിരിച്ചറിയൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
'ഉണ്ണിത്താൻ സ്‌മോൾ ബോയ്, മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിൽ?'; ഷാഫിക്കായി രംഗത്തിറങ്ങി എ ഗ്രൂപ്പ്, കോൺഗ്രസിൽ പരസ്യപ്പോര്
23 Nov 2026
BREAKING NEWS
ആശുപത്രി പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി; ചോദ്യംചെയ്തപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; പിന്നാലെ പോലീസ് പിടിയിൽ! മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീകളാണ് അരൂരിൽ അറസ്റ്റിലായത്; മാളയിലെ പഴയ മോഷണക്കേസിലും വാറന്റ്!
23 Nov 2026
BREAKING NEWS
‘വിധിയിൽ ആശ്വാസം, വിവിധ ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുക എന്നത് കണ്ണൂരിൽ നടന്നുകൊണ്ടിരുന്ന കാര്യം’; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ; ’ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല’
23 Nov 2026
BREAKING NEWS
മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ, 10 വർഷം മുമ്പ് കണ്ണൂരിനെ നടുക്കിയ ധനരാജ് വധക്കേസിൽ നിർണായക വിധി! മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു
23 Nov 2026