തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു. പൊന്മുടി ആറാം വളവിൽ വെച്ച് പെട്ടെന്ന് ബസിൻറെ ബ്രേക്ക് നഷ്ടപ്പെട്ടപ്പെടുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ഉടൻ തന്നെ ഡ്രൈവർ കാണിച്ച സമയോചിതമായ ഇടപെടലും മനസാന്നിധ്യവും രക്ഷപ്പെടുത്തിയത് സംഭവിക്കുമായിരുന്ന വൻ ദുരന്തത്തിൽ നിന്ന്.
ബ്രേക്ക് നഷ്ടപ്പെട്ട ബസിനെ ഡ്രൈവർ സൈഡിലെ സംരക്ഷണ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തുകയായിരുന്നു. അതേസമയം ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടത്തിൽ ആർക്കും പരുക്കില്ല. തുടർന്ന യാത്രക്കാർ അടുത്ത ബസിൽ കയറി തിരുവനന്തപുരത്തേക്ക് തിരിച്ചു.
















































