BREAKING NEWS

“അമ്മേ, വേഗം വന്ന് എന്നെ രക്ഷിക്കൂ, അവർ എന്നെ കൊല്ലും” ജീവൻ നഷ്ടപ്പെടുന്നതിനു തൊട്ടുമുൻപ് രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മയെ വിളിച്ച് കരഞ്ഞ് 19 കാരൻ!! കാമുകിയെ കാണാനെത്തിയ പത്തൊൻപതുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി തല്ലിക്കൊന്നു, ഇരുമ്പ് വടി, മഴു, കുന്തം തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് മകനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മാതാവ്

· · 1 min read
Share: Copied!

ലക്ക്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ കാമുകിയെ കാണാനെത്തിയ പത്തൊൻപതുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ അതിക്രൂരമായി തല്ലിക്കൊന്നു. മഹുവ ഖഡ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് അതി ദാരുണ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരുടെ ആക്രമണത്തിൽ കൗശാംബി സ്വദേശിയായ ശിവപ്രസാദ് ആണ് കൊല്ലപ്പെട്ടത്.

സംഭവം ഇങ്ങനെ- ശിവപ്രസാദ്, രാകേഷ് ലോധിയുടെ മകളുമായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ കാണാൻ അവളുടെ വീട്ടിലെത്തിയ ശിവപ്രസാദിനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വളഞ്ഞി‌ട്ട് പിടികൂടുകയായിരുന്നു. വടികളും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവ് രാകേഷ്, സഹോദരന്മാരായ സച്ചിൻ, ദുർഗേഷ്, രാകേഷിന്റെ ഭാര്യ ഗെൻഡിയ, മുത്തശ്ശൻ ഗുൽസാർ എന്നിവർ ചേർന്നാണ് തന്നെ വളഞ്ഞിട്ട് ആക്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. മർദ്ദനത്തിനിടയിൽ പെൺകുട്ടിക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്. നിലവിൽ പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ശിവപ്രസാദ് അമ്മയെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നതായി അമ്മ കുന്തി ദേവി പറഞ്ഞു. “അമ്മേ, വേഗം വന്ന് എന്നെ രക്ഷിക്കൂ, അവർ എന്നെ കൊല്ലും” എന്ന് അവൻ ഫോണിലൂടെ കരഞ്ഞു പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് രാകേഷ്, സഹോദരന്മാരായ സച്ചിൻ, ദുർഗേഷ്, രാകേഷിന്റെ ഭാര്യ ഗെൻഡിയ, മുത്തശ്ശൻ ഗുൽസാർ എന്നിവർ ചേർന്നാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അവൻ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.

കൂടാതെ ഇരുമ്പ് വടിയും മഴുവും കുന്തവും ഉപയോഗിച്ചാണ് അവനെ അവർ ആക്രമിച്ചതെന്നും അമ്മ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ശിവപ്രസാദിൻറെ അച്ഛൻ രാം ബദൻ ലോധി പോലീസിൽ പരാതി നൽകി. രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടുന്നതിനായി സൂപ്രണ്ട് ഓഫ് പോലീസിന്റെ നിർദ്ദേശപ്രകാരം മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദരായ രണ്ട് പേരെ പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവാവിൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

“വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല”- എസ്എഫ്ഐ പ്രവർത്തകയെ പ്ലീഡറാക്കിയതിൽ സർക്കാരിനെതിരെ പരസ്യ വിമർശനവുമായി വിമർശനവുമായി കെഎസ്‍യു പ്രസിഡന്‍റ്

BREAKING NEWS
'കുഞ്ഞുറങ്ങുന്ന മുറിക്കകത്തുവരെ ചോര തെറിച്ചു; ഇറച്ചി വെട്ടുന്ന കടയിൽപ്പോലും നടക്കാത്ത തരത്തിലുള്ള ക്രൂരത; 37 വെട്ടുകളാണ് വെട്ടിയത്; ഒരു മനുഷ്യനെ കൊല്ലണമെന്ന് തീരുമാനിക്കുകയാണെങ്കിൽത്തന്നെ ഒരു വെട്ടു പോരെ?', വിധി പ്രസ്താവത്തിനിടെ ജഡ്ജി
23 Nov 2026
BREAKING NEWS
‘തൃഷ ഞങ്ങടെ നേതാവ്’; ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ തമിഴ്‌നാട്ടിൽ പുതിയ സംഘടന; ജയലളിതയുടെ പദവി നൽകി ആരാധകർ
23 Nov 2026
BREAKING NEWS
ശബരിമലയിൽ എന്താണ് സംഭവിക്കുന്നത്? ബുക്ക് ചെയ്തത് ലക്ഷങ്ങൾ, ദർശനത്തിനെത്തിയത് പകുതിയോളം മാത്രം; 47 ശതമാനം ഭക്തരുടെ കുറവ്; വെർച്വൽ ക്യൂ ബുക്ക് ചെയ്ത് മുങ്ങുന്നവരെ തേടി പോലീസ്
23 Nov 2026
BREAKING NEWS
'ഉണ്ണിത്താൻ സ്‌മോൾ ബോയ്, മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിൽ?'; ഷാഫിക്കായി രംഗത്തിറങ്ങി എ ഗ്രൂപ്പ്, കോൺഗ്രസിൽ പരസ്യപ്പോര്
23 Nov 2026