BREAKING NEWS

വിഴിഞ്ഞം എംഡി മാറ്റം: സിപിഎമ്മിൽ ഭിന്നസ്വരം; ‘ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമമുണ്ടായി‘യെന്ന് കടകംപള്ളി സുരേന്ദ്രൻ; പികെ ശ്രീമതിയും കെ.കെ. രാഗേഷ് ഉന്നയിച്ച് ആരോപണം തള്ളി

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യറെ സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ ഭിന്നാഭിപ്രായം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തതയില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പ്രതികരിച്ചപ്പോൾ, ദിവ്യ എസ്. അയ്യറെ നേരത്തെയും മാറ്റാൻ ശ്രമം നടന്നിരുന്നുവെന്ന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് വലിയ കൊള്ളയാണ് നടന്നതെന്നും, ഇ.പി. ജയരാജൻ ഇക്കാര്യത്തിൽ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കെ.കെ. രാഗേഷിന്റെ പരാമർശങ്ങളെ തള്ളി പി.കെ. ശ്രീമതി രംഗത്തെത്തി. “രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ല. ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുത്. പറയുന്ന കാര്യത്തിൽ വ്യക്തത വേണം. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഇ.പി. ജയരാജന്റെ നിലപാട് തന്നെയാണ് എന്റേത്,” എന്ന് അവർ പറഞ്ഞു.

ദിവ്യ എസ്. അയ്യറുടെ സ്ഥലംമാറ്റത്തെക്കുറിച്ചും പി.കെ. ശ്രീമതി പ്രതികരിച്ചു. “ദിവ്യ എസ്. അയ്യർ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണ്. ഏത് സർക്കാരായാലും അവരോട് വിധേയത്വം പുലർത്തുന്നയാളാണ്. അവരുടെ മാറ്റം സ്വാഭാവികമാണ്. അവർ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജോൺ ബ്രിട്ടാസിന്റെ അഭിപ്രായം തനിക്കില്ല. സർക്കാർ തീരുമാനം പോലെയാണ് മാറ്റം വരുന്നത്. കെ.കെ. രാഗേഷിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. രാഗേഷ് ഇക്കാര്യം പറയുമ്പോൾ കാരണങ്ങൾ കൂടി വ്യക്തമാക്കണം. എന്നാലേ ആളുകൾക്ക് വ്യക്തമാവുകയുള്ളൂ,” എന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.

തന്നെ നിശ്ശബ്ദയാക്കാനോ ടിഎംസിയെ തകര്‍ക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിൽ തന്നെ കൊല്ലേണ്ടി വരും, നിങ്ങൾ ആരെയാണ് ആക്രമിക്കാതിരുന്നിട്ടുള്ളത്? എന്റെ സഹപ്രവര്‍ത്തകരെ അരയിൽ കയറുകളും കാലിൽ വിലങ്ങുകളും കെട്ടി നടത്തുകയാണ്, ബിജെപിക്കെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി

BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026
BREAKING NEWS
വൃക്കയും കരളും വൃഷണവും വിൽപനയ്ക്ക്; കടം വീട്ടാൻ ശരീരാവയവങ്ങൾ വിൽക്കാൻ ഇറാനികൾ, പരസ്യപ്രളയം, കച്ചവടം ടെലഗ്രാമിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026
BREAKING NEWS
കലിപ്പ് തീരുന്നില്ല... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി അടിച്ചു തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും
15 Nov 2026