ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ആലപ്പുഴ മാവേലിക്കര പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ആലപ്പുഴയിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിങ്ങിൽ പരാതി പരിഗണിച്ച കമ്മീഷൻ, കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചെന്നാണ് പരാതി. ഇതിനെ തുടർന്നാണ് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
സംഭവത്തിൽ മാവേലിക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















































