BREAKING NEWS

ജോലി തേടിയെത്തിയ യുവാക്കളെ കഞ്ചാവ് കച്ചവടക്കാരായി മുദ്രകുത്തി, പിന്നാലെ തലമൊട്ടയടിച്ച് വിവസ്ത്രരാക്കി ക്രൂര മര്‍ദനം, ആറ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

· · 1 min read
Share: Copied!

കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം കഞ്ചാവ് കച്ചവടക്കാരെന്നാരോപിച്ച്  മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു. ഇവരെ വിവസ്ത്രരാക്കി മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. അല്‍ഫാസ്, ഗോകുല്‍, ആല്‍ബിന്‍ എന്നീ യുവാക്കളെയാണ് തല മൊട്ടയടിച്ചത്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പ്രദേശത്തെ സോഡാ നിര്‍മാണ സ്ഥാപനത്തില്‍ ജോലി തേടി എത്തിയതായിരുന്നു യുവാക്കള്‍. സ്ഥലത്തെത്തിയപ്പോള്‍ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. ഇവര്‍ കഞ്ചാവ് വില്‍പ്പനക്കായി വന്നതാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.

ശേഷം ട്രിമ്മര്‍ ഉപയോഗിച്ച് ബലമായി തല മൊട്ടയടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ശേഷം തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവസ്ത്രരാക്കി മര്‍ദിച്ചതായും ഇവര്‍ പറയുന്നു. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് ഇവര്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കേസെടുത്തത്.

BREAKING NEWS
എസി പൊട്ടിത്തെറിച്ചു, ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
05 Nov 2026
BREAKING NEWS
ഹൃദയാഘാതമെന്ന് പ്രാഥമിക സൂചന, കളി കഴിഞ്ഞ് ക്ലാസ് റൂമിലെത്തിയ ഒൻപത് വയസുകാരി കുഴഞ്ഞു വീണു, പാഞ്ഞെത്തിയ അധ്യാപിക ആ കുരുന്നിന്റെ ജീവൻ പിടിക്കാൻ നോക്കിയെങ്കിലും ന‌ടന്നില്ല, മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം!! കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ തയാറാകാതെ അധികൃതർ, സ്കൂളിനെതിരേയും ആ...
05 Nov 2026
BREAKING NEWS
"അവൾ അതിനുള്ളിലാണ്... അവൾ ഫ്രീസറിലാണ്" പോലീസിനോട് പ്രതി!! സുഹൃത്തിനെ കൊന്ന് ശരീരം പല കഷ്ണങ്ങളാക്കി വെ‌ട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു, ഒപ്പം വെള്ളത്തിൽ മുക്കിക്കൊന്ന 5 ​ഗിനിപ്പന്നികളുടെ ജഡങ്ങളും!! സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു, 63 കാരി ജീവനോടെയുണ്ടെ...
05 Nov 2026
BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026