BREAKING NEWS

`ഐ തിങ്ക് ഇറ്റ്സ് ഓവർ’; ഇറാനുമായി ഇനി ധാരണയില്ല; സമാധാന കരാർ അവസാനിച്ചതായി ട്രംപ്; ഇറാന് നൽകിയിരുന്ന എണ്ണ ഉപരോധ ഇളവ് പിൻവലിച്ചു; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്ക–ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ അത് ഇതിനോടകം ഉപയോഗിച്ചേനെയെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ തുടരാമെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും വീണ്ടും സൈനിക നടപടികൾ ശക്തമാക്കി. ഇറാനിലെ 80 ലക്ഷ്യങ്ങൾ അമേരിക്ക ആക്രമിച്ചപ്പോൾ, ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, സമാധാന ധാരണയുടെ ഭാഗമായി ഇറാന് നൽകിയിരുന്ന എണ്ണ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചു. പുതിയ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

പിതാവ് മരിച്ചപ്പോൾ കിട്ടിയ സർക്കാർ ജോലി തനിക്ക് ആ ജോലി വേണമെന്ന് മകൾ, പക്ഷെ അമ്മ ജോലിക്ക് കയറി!! ജോലി സ്വന്തമാക്കാൻ വാടക കൊലയാളികളെ ഇറക്കി അമ്മയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി, കൊലയ്ക്ക് ഒത്താശ ചെയ്തുകൊടുത്തത് പിതൃ സഹോദരനും മകനും!! മകളടക്കം നാലുപേർ അറസ്റ്റിൽ

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026