BREAKING NEWS

അദ്ദേഹത്തിന് 50 സ്ത്രീകളുമായി ബന്ധമുണ്ടെങ്കില്‍ പോലും നിങ്ങൾക്ക് എന്താണ് കുഴപ്പം?? ‘അദ്ദേഹം എന്റെ ഭർത്താവാണ്, എന്റെ അവസാനശ്വാസം വരെ ഞാൻ സ്‌നേഹിക്കും, ഇത് എന്റെ ജീവിതമാണ്. എനിക്ക് തോന്നിയത് ഞാൻ ചെയ്യും- സുനിതാ അഹൂജ

· · 1 min read
Share: Copied!

ഭര്‍ത്താവിന് 10 സ്ത്രീകളുമായി ബന്ധമുണ്ടെങ്കില്‍ പോലും താന്‍ അദ്ദേഹത്തെ വിട്ടുപോകില്ലെന്ന് ബോളിവുഡ് നടനും ശിവസേനാ ഷിന്ദേ വിഭാഗം നേതാവുമായ ഗോവിന്ദയുടെ ഭാര്യ സുനിതാ അഹൂജ. മറാത്തി നടിയുമായി ഗോവിന്ദയ്ക്ക് ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും എന്നാൽ നേരിൽ കണ്ടാലേ താനത് വിശ്വസിക്കൂ എന്നും അടുത്തിടെ സുനിത പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഭർത്താവിനെ കുറിച്ച് സംസാരിക്കുകയാണ് അവർ. ‘അദ്ദേഹം എന്റെ ഭർത്താവാണ്. അദ്ദേഹത്തിന് 10 വ്യത്യസ്ത സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ പോലും ഞാൻ അദ്ദേഹത്തെ വിട്ട് പോകില്ല. എന്റെ അവസാനശ്വാസം വരെ ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കും.’ -സുനിതാ അഹൂജ പറഞ്ഞു.

നെറ്റ്ഫ്‌ളിക്‌സിലെ ‘ലോക്കപ്പ്: സച്ച് യാ സസാ’ എന്ന റിയാലിറ്റി ഷോയിലാണ് സുനിത ഇക്കാര്യം പറഞ്ഞത്. ഷോയിലെ മത്സരാർഥി കൂടിയാണ് അവർ. നേരത്തേ ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ നടി ശിൽപ്പാ ഷിന്ദേയും സുനിതാ അഹൂജയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഗോവിന്ദയുമായുള്ള ദാമ്പത്യബന്ധത്തെ കുറിച്ചുള്ള സംസാരമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. ഗോവിന്ദ തന്റെ ഭർത്താവാണെന്നും അദ്ദേഹത്തിന് 50 ബന്ധങ്ങളുണ്ടെങ്കിൽ പോലും നിങ്ങൾക്ക് എന്താണ് കുഴപ്പമെന്നും സുനിത ചോദിച്ചു. ‘എന്റെ സ്ഥാനത്ത് നിന്ന് ഒരുവട്ടമെങ്കിലും ചിന്തിച്ച് നോക്കൂ. അപ്പോൾ മാത്രമേ ഞാൻ കടന്ന് പോകുന്ന അവസ്ഥ മനസിലാകൂ. അദ്ദേഹം എന്റെ ഭർത്താവാണ്.

ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്. ഞങ്ങളുടെ കാര്യത്തിൽ ആർക്കും ഒന്നും പറയാൻ അവകാശമില്ല. ഇതുപോലെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ മാത്രമേ ഞാൻ കടന്ന് പോയത് എന്താണെന്ന് നിങ്ങൾക്ക് മനസിലാകൂ. ഇത് എന്റെ ജീവിതമാണ്. എനിക്ക് തോന്നിയത് ഞാൻ ചെയ്യും.’ -സുനിത പറഞ്ഞു.

 

BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026
BREAKING NEWS
ശ്വാസം മുട്ടി ഡൽഹി! 1000 കടന്നതോടെ വായുനിലവാരം അളക്കുന്ന യന്ത്രങ്ങൾ നിലച്ചു; സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് പടക്കം പൊട്ടിച്ചതിന് 200 കേസുകൾ
10 Nov 2026
BREAKING NEWS
‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു; 1984-ൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ?‘ ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്‘: ബിജെപി
10 Nov 2026
BREAKING NEWS
ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും... ''ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല... യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന...
10 Nov 2026