BREAKING NEWS

സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിച്ചു, വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഫ്ലാറ്റില്‍ നിന്ന് വീണ് യുവതി മരിച്ചു, കൊലപാതകമെന്ന് കുടുംബം

· · 1 min read
Share: Copied!

ന്യൂഡൽഹി:  ഡൽഹിയിലെ  റെസിഡൻഷ്യൽ കോംപ്ലക്സിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് 28 വയസ്സുള്ള നവവധു മരിച്ച സംഭവത്തിൽ സ്ത്രീധന പീഡന-കൊലപാതക ആരോപണവുമായി കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതിയാണ് ശനിയാഴ്ച പാലിക കുഞ്ചിലെ ബി-ബ്ലോക്ക് എൻഡിഎംസി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചത്.

വീഴ്ചയെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ആകൃതിയെ ഉടൻ തന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ) എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചി​രുന്നു. ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്ന ആകൃതിയുടെ വിവാഹം ഏപ്രിൽ 24-നായിരുന്നു. ആകൃതിയുടേയും ഭ‍ർത്താവിന്റേയും പ്രണയവിവാഹമായിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടരമാസത്തിനുള്ളിലാണ് ദാരുണ സംഭവം. ആകൃതി ആത്മഹത്യ ചെയ്യാനുള്ള സാധ്യത പൂർണമായും തള്ളിക്കളയുകയാണ് കുടുംബം. സ്ത്രീധനത്തെ ചൊല്ലി ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് ആകൃതിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കുറ്റക്കാരെ സംരക്ഷിക്കുന്നതിനും കേസ് ഒതുക്കിതീർക്കുന്നതിനുമായിട്ടാണ് ആകൃതിയുടെ മരണത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്ന് ഇളയ സഹോദരൻ ആരോപിച്ചു.

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026