BREAKING NEWS

ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്ന സമയത്തെല്ലാം കശുവണ്ടിയും ബദാമും ചിപ്‌സും നല്‍കും, എന്നാല്‍ വോട്ട് യുഡിഎഫിന് നല്‍കും, യുഡിഎഫിന് ഫിക്‌സഡ് ഡിപ്പോസിറ്റ് നല്‍കിയിട്ട് ബിജെപിയോട് പലിശ ചോദിക്കരുതെന്ന് ജിജി ജോസഫ്

· · 1 min read
Share: Copied!

തിരുവനന്തപുരം:  ക്രൈസ്തവ സഭകള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. യുഡിഎഫിന് ഫിക്‌സഡ് ഡിപ്പോസിറ്റ് നല്‍കിയിട്ട് ബിജെപിയോട് പലിശ ചോദിക്കരുതെന്ന് ജിജി ജോസഫ് വിമര്‍ശിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകള്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്ന് തുറന്നടിച്ചുകൊണ്ടാണ് ജിജി ജോസഫിന്റെ പ്രസ്താവന.

നിങ്ങള്‍ ഏത് ബാങ്കിലാണോ ഫിക്‌സഡ് ഡിപോസിറ്റ് ഇടുന്നത് അവരോട് പോയി പലിശ ചോദിക്കണം. ഹിന്ദുത്വ വിശ്വാസവുമായി മുന്നോട്ടുപോകുന്ന തങ്ങളോടൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും ജിജി ജോസഫ് പറഞ്ഞു. എഫ്‌സിആര്‍എ നിയമത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ സഭകള്‍ യുഡിഎഫിന്റെ ഘടകകക്ഷികളോട് പെരുമാറിയെന്ന രൂക്ഷ വിമര്‍ശനമാണ് വരുന്നത്. ബിജെപിയില്‍ അക്കൗണ്ട് തുറക്കാം.

പക്ഷേ അത് സീറോ ബാലന്‍സ് ആക്കൗണ്ട് ആകണമെന്നാണ് ജിജി ജോസഫ് പറയുന്നത്. ബിജെപി നേതാക്കള്‍ പിന്തുണയുമായി സന്ദര്‍ശിക്കുന്ന സമയത്തെല്ലാം കശുവണ്ടിയും ബദാമും ചിപ്‌സുമൊക്കെ നല്‍കും. എന്നാല്‍ വോട്ട് വെറെ കൊടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മീയ കുപ്പായമിട്ട രാഷ്ട്രീയക്കാരെ തിരിച്ചറിയണം. സഭാനേതൃത്വത്തിന്റെയല്ല, സഭാവിശ്വാസികളുടെ പിന്തുണയാണ് നേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026
BREAKING NEWS
‘പൊതുസ്ഥലങ്ങളിൽ പോകരുത്, ആരാധകരെ കാണരുത്’; ബോളിവുഡ് താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്, താരങ്ങളുടെ വീടുകൾ അക്രമികളുടെ നിരീക്ഷണത്തിലെന്ന് കണ്ടെത്തൽ
10 Nov 2026
BREAKING NEWS
‘ആത്മഹത്യയല്ല, അവളെ കൊന്നതാണ്‘; കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 26 കാരിയുടെ മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കൾ; കൂടുതൽ അന്വേഷണത്തിലേയ്ക്ക്
10 Nov 2026
BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026