കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ദാരുണാന്ത്യം. കോഴിപ്പിള്ളി എസ്.ഡി. കോൺവെൻറിലെ സിസ്റ്റർ ഹെയ്സ്ലെറ്റ് (56) ആണ് മരിച്ചത്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂൾ റിട്ടയേഴ്ഡ് അധ്യാപികയായിരുന്നു. കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിന് സമീപത്തുവച്ച് ചൊവ്വഴ്ച രാവിലെ 8.20-നായിരുന്നു സംഭവം.
ബസ് വളവ് തിരിയുന്നതിനിടെ കന്യാസ്ത്രീ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ കന്യാസ്ത്രീയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 5 മണിയോടെ മരിച്ചു. വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരുന്ന ബസിന്റെ വാതിൽ തുറന്നിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കോതമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.
മൃതദേഹം നാളെ രാവിലെ 6 മണിയോടെ കോഴിപ്പിള്ളി എസ്ഡി കോൺവെന്റിൽ എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് 3.30ന് എസ്ഡി കോൺവെന്റ് പ്രോവിൻസ് ഹൗസിൽ.
















































