തിരുവനന്തപുരം: ചിറയിൻകീഴിൽ നാല് ദിവസം പഴക്കമുള്ള കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. കാപ്പ കേസ് പ്രതി മിന്നൽ ഫൈസലിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടുനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അസ്വഭാവികത ഉണ്ടോയെന്ന് പോലീസ് പരിശോധിക്കും. കാപ്പ കേസ് പ്രതി ആയതിനാൽ അന്വേഷണം നടത്തുമെന്നും കൊലപാതക സാധ്യതകൾ തള്ളികളയാൻ ആവില്ലെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ ആത്മഹത്യയാണോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഫോറൻസിക് നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.















































