LATEST UPDATES

മലമുകളിൽ ആനന്ദ മുഹൂർത്തങ്ങളിലൂടെ രണ്ടു പെൺകുട്ടികൾ തുടക്കം പുതിയ പോസ്റ്റർ

· · 1 min read
Share: Copied!

പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ.
. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ കാണാം..
സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസ്സിലാകും . വിസ്മയാ മോഹൻലാൽ..
ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററാണിത്.
സാധാരണ ഒരുകുടുംബത്തിലെ അംഗങ്ങളാണിവരെന്ന് ഈ പുതിയ അപ്ഡേഷനിലൂടെ മനസ്സിലാക്കുവാൻ കഴിയും.
നേരത്തേ സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് വ്യക്തമാക്കിയ ഒരു കാര്യം ഇവിടെ ഓർമ്മ വരുന്നു.
സാധാരണ കുടുംബ ചിത്രം മാത്രമാണു തുടക്കം.
ഈ ചിത്രത്തിൻ്റെ ലോഞ്ചിംഗ് വേളയിൽ പറഞ്ഞതാണ് .. അതിനോട് ഏറെ താദാന്മ്യം പുലർത്തി കൊണ്ടുതന്നെയാണ് ഓരോ അപ്ഡേഷനും അണിയറപ്രവർ ത്തകർ നൽകിക്കൊണ്ടിരിക്കുന്നത്.
ഇത്തരത്തിലാണ് പുറത്തുവരുന്ന തെങ്കിലും ചിത്രത്തിൻ്റെ ഉള്ളറകളിൽ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നത് ചിത്രം പ്രദർശനത്തിനെത്തുന്നതു വരേയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേഷകർ.
വിസ്മയാ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിലൂടെ മറ്റൊരു പുതുമുഖത്തേയും സംവിധായകനായ ജൂഡ് ആൻ്റെണി ജോസഫ് അവതരിപ്പിക്കുന്നുണ്ട്.
ആശിഷ് ജോ ആൻ്റെണി.
എംബരാൻ സിനിമയിൽ നിർണ്ണായകമായ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു ആശിഷ് ജോ ആൻ്റെണി.
ഇന്നിപ്പോൾ തുടക്കം സിനിമയിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മെഗാ ഹിറ്റായ 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആൻ്റെണി ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.
സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .
ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ,
എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.
മേക്കപ്പ് – ജിതേഷ് പൊയ്യ .
കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ്c ഏബ്രഹാം.
ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
വാഴൂർ ജോസ്.

BREAKING NEWS
നെതന്യാഹുവിനെ പുകച്ച് പുറത്തുചാടിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിൽ!! സ്പീക്കർ സ്ഥാനത്തേക്ക് മുൻ മന്ത്രി മതൻ കഹാന? പ്രധാന പദവികൾ പങ്കിടാൻ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി, അന്തിമ പട്ടിക അടുത്ത ബുധനാഴ്ച അംഗീകാരത്തിനായി പാർലമെന്റിന്റെ പൊതുസമ്മേളനത്തിൽ സമർപ്പിക്കും, പ്രത്യേക സമിതികൾ രൂപീകരിക്കാനു...
11 Nov 2026
BREAKING NEWS
ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 28 കാരൻ വീ‌ട്ടിലെ സാധനങ്ങളെല്ലാം അടിച്ചുതകർത്തു, മാതാവിനെ ക്രൂരമായി മർദിച്ചു, പിന്നാലെ കൈയിൽ കിട്ടിയ കത്തിക്ക് മുതുകിൽ കുത്തിപ്പരുക്കേൽപ്പിച്ചു, അമ്മയുടെ പരാതിയിൽ മകനെതിരെ കേസ്
11 Nov 2026
BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026