തന്റെ പ്രണയ ബന്ധങ്ങള്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്. ”ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്. വളരെ നല്ല വ്യക്തികളായിരുന്നു മിക്കവരും. അതിനിടയില്‍ ഒരു വൃത്തികെട്ടവന്‍ വന്നു. അവന്‍ എന്നെ ചതിച്ചു. നാര്‍സിസ്റ്റ്. നുണയന്‍, എല്ലാം ഒറ്റ പാക്കേജില്‍ കിട്ടി. അതാണ് ഞാന്‍ ജീവിതത്തില്‍ റിഗ്രട്ട് ചെയ്യുന്ന ഒന്ന്. വേണ്ടായിരുന്നു എന്ന് വിചാരിക്കുന്നത് അതാണ്. പേര് പറയാന്‍ താല്‍പര്യമില്ല” രഞ്ജിനി പറയുന്നു. ”അതായിരുന്നു എനിക്ക് പറ്റിയൊരു തെറ്റ്. വിശ്വസിച്ചു പോയി.
ആള്‍ക്കാരെ ഇങ്ങനെ പറ്റിക്കുമെന്ന് ഞാന്‍ കരുതിയില്ല. പ്രണയത്തിലാകുന്നതും അടിയുണ്ടാക്കുന്നതും പിരിയുന്നതുമൊക്കെ ഒക്കെയാണ്. പക്ഷെ എന്തിനാണ് വിശ്വാസ വഞ്ചന കാണിക്കുന്നത്? എന്തിനാണ് ഒരാളോട് പ്രണയമാണെന്ന് പറഞ്ഞിട്ട് സെഡിലൂടെ വേറെ കാര്യങ്ങള്‍? സത്യസന്ധമായിരിക്കൂ. അറപ്പുളവാക്കുന്നതാണിത്” എന്നും താരം പറയുന്നു. അതിന് ശേഷം എനിക്ക് നല്ലൊരു പ്രണയബന്ധമുണ്ടായി. കൊവിഡ് സമയം വളരെ മനോഹരമായിരുന്നു.
അതും പക്ഷെ അവസാനിച്ചു. ഇപ്പോള്‍ ഞാന്‍ സിംഗിളാണെന്നും രഞ്ജിനി പറയുന്നു. തനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ലെന്നും രഞ്ജിനി പറയുന്നു. തന്നെ അമ്മ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. അതിനാല്‍ കൂട്ടില്ലാതെ ജീവിക്കേണ്ടത് എങ്ങനെയെന്ന് തനിക്ക് അറിയാമെന്നും രഞ്ജിനി പറയുന്നു. തന്റെ യുട്യൂബ് ചാനലിലാണ് രഞ്ജിനിയുടെ ഈ വെളിപ്പെടുത്തല്‍.

















































