BREAKING NEWS

ഒരു ഹാജർ ഒപ്പിടൽ ചെന്നു നിന്നത് കയ്യാങ്കളിയിൽ!! വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവരുടെ വസ്ത്രങ്ങൾ വലിച്ചു കീറി, മുഖത്തടിച്ചു- എഫ്ഐആർ!! ന​ഗരസഭാ കയ്യാങ്കളിയിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്, ബിജെപി, എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ ഉൾപ്പെടെ കണ്ടാലറിയുന്ന മുന്നൂറോളം പേർക്കെതിരെ കേസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: തിങ്കളാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിനിടെ നടന്ന കയ്യാങ്കളിയിലും ഉന്തിലും തള്ളിലും മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. ബിജെപി കൗൺസിലർമാർക്കെതിരെ യുഡിഎഫ് കൗൺസിലർമാർ നൽകിയ പരാതിയിലാണ് ആദ്യത്തെ കേസ്. പൊതുവഴി തടസപ്പെടുത്തിയതിനാണ് പോലീസ് സ്വമേധയാ എടുത്തതാണ് മറ്റു രണ്ട് കേസുകൾ.

അതിൽ യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ ബിജെപി കൗൺസിലറായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നീ നാല് കൗൺസിലർമാരും പ്രതികളാണ്. ഇവർ വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. മർദനമേറ്റ പാളയം വാർഡ് കൗൺസിലർ ഷെർലി, നാലാഞ്ചിറ കൗൺസിലർ ത്രേസ്യാമ്മ എന്നിവർക്ക് മുഖത്തും കൈക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്

അതേസമയം മറ്റ് രണ്ട് കേസുകൾ പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ്. പൊതുവഴി തടസപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസുകൾ എടുത്തിരിക്കുന്നത്. ഇതിൽ ഒരു എഫ്ഐആറിൽ എൽഡിഎഫ് കൗൺസിലർമാരായ എസ്പി ദീപക്, കെ. ശ്രീകുമാർ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ എഫ്ഐആറിൽ കെ.എസ്. ശബരീനാഥ്, മേരി പുഷ്പം എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും പോലീസ് കേസെടുത്തു.

ഇന്നലെ ഹാജർ രജിസ്റ്ററിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് കയ്യാങ്കളിയിലെത്തിയത്. എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം കഴിഞ്ഞ് പുറത്തുപോയ സമയത്ത് ബിജെപി- കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടാവുകയായിരുന്നു. കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട രേഖകളിൽ കോൺഗ്രസ് കൗൺസിലർ ശബരീനാഥ് അടക്കമുള്ളവർ തിരിമറി നടത്താൻ ശ്രമിച്ചെന്ന ബിജെപി കൗൺസിലർമാർ നടത്തിയ ആരോപണമാണ് സംഘർഷത്തിലെത്തിയത്.

ചുണയുണ്ടേൽ തൊട്ടുനോക്ക്; നീ പോടാ; വാടാ പോർവിളിയും വാക്കേറ്റവും; അതിനിടെ വെറും ഏഴു മിനുട്ടിൽ 700 അജൻഡകൾ പാസാക്കി മേയർ; പരിക്കേറ്റ കൗൺസിലർമാരെത്തിയത് വീൽചെയറിൽ

BREAKING NEWS
പട്ടിയേയും പൂച്ചയേയും നോക്കുന്ന മൃ​ഗാശുപത്രിയിൽ പോളിയോ വാക്സിൻ കൊടുക്കാൻ പറ്റില്ല, പഞ്ചായത്ത് ഇവിടുത്തെ ജനങ്ങളെ കാണുന്നത് മൃ​ഗങ്ങൾക്ക് തുല്യമായല്ലേ?,UDF ഭരണ കാലത്ത് നിർമിച്ച സബ് സെന്ററിൽ വാക്‌സീൻ നൽകില്ലെന്ന അന്തമായ രാഷ്ട്രീയ വിരോധം- നാട്ടുകാർ... എൽ‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കുട്ടികൾക്കുള്ള പോ...
22 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണം പിൻവലിച്ചിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം കവർന്നു; പണം തട്ടിയെടുത്ത് കാറിൽ രക്ഷപ്പെട്ടു; ഒളിവിലായിരുന്ന അഞ്ചുപേർ പിടിയിൽ
22 Nov 2026
BREAKING NEWS
വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി... 15 ദിവസം ഞാനും ആ ക്രീം ഉപയോഗിച്ചിരുന്നു, റിസല്‍ട്ട് കിട്ടിയപ്പോഴാണ് പ്രമോട്ട് ചെയ്തത്, എന്തും പൈസയ്ക്ക് വേണ്ടി ചെയ്യുന്ന ഒരു ടൈപ്പ് ആളല്ല ഞാൻ- നടി റെനീഷ
22 Nov 2026
BREAKING NEWS
ഭാര്യയെ സംശയം, പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ ലോഡ്ജിൽ മുറിയെടുത്തു, പിന്നാലെ ഷാൾ മുറുക്കിയും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, മൂന്നാർ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ
22 Nov 2026