BREAKING NEWS

I Can Be A Fool Once, Not Twice” എന്നായിരുന്നു തന്റെ മറുപടി, 2011ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാകാൻ ചാപ്പൽ തനിക്കെഴുതി…ചാപ്പലിന്റെ ഹർജി അവഗണിച്ചു, തന്നെ ടീമിൽ നിന്നു ചവിട്ടി പുറത്താക്കിയ പഴയ വൈരാഗ്യം തുറന്ന് പറഞ്ഞ് ഗാംഗുലി

· · 1 min read
Share: Copied!

ന്യൂഡൽഹി: പാക്കിസ്ഥാൻ മുൻ ക്യാപ്റ്റനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകുന്ന ഹർജിയിൽ ഒപ്പിടണമെന്ന ഗ്രെഗ് ചാപ്പലിന്റെ അഭ്യർത്ഥന താൻ അവഗണിച്ചതായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ. ചാപ്പലുമായുള്ള പഴയ തർക്കമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

സുനിൽ ​ഗവാസ്കർ, കപിൽ ദേവ് ഉൾപ്പെടെ 12-ൽ അധികം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ 1992 ലോകകപ്പ് നേടിയ ക്യാപ്റ്റനായ ഇമ്രാൻ ഖാനെ പിന്തുണച്ച് ഹർജിയിൽ ഒപ്പുവെച്ചിരുന്നു. 2023 മുതൽ കസ്റ്റഡിയിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ക്ഷേമം ഉറപ്പാക്കണമെന്നാണ് ഹർജിയുടെ പ്രധാന ആവശ്യം.

അതേസമയം 2005-ൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ചാപ്പൽ നിയമിതനായപ്പോൾ ഗാംഗുലിയാണ് അദ്ദേഹത്തെ പിന്തുണച്ചത്. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഗാംഗുലി മാനസികമായും ശാരീരികമായും നായകസ്ഥാനത്തിന് യോജിച്ചതല്ലെന്നാരോപിച്ച് ചാപ്പൽ ബിസിസിഐയ്ക്ക് കത്ത് നൽകിയെന്ന റിപ്പോർട്ടുകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ഇതിന് പിന്നാലെ ഗാംഗുലിയെ നായകസ്ഥാനത്ത് നിന്ന് നീക്കി പകരം രാഹുൽ ദ്രാവിഡിനെ ആ സ്ഥാനത്തെത്തിച്ചത് ചാപ്പലാണ്. പിന്നീട് ഗാംഗുലിയെ ടീമിൽ നിന്നും ഒഴിവാക്കിയതും കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

2007 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനെ തുടർന്ന് ചാപ്പൽ രാജിവെച്ചതോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. “സത്യസന്ധമല്ലാത്ത ആളുകൾക്ക് ഞാൻ മറുപടി നൽകാറില്ല. ഒരാൾ മികച്ച കളിക്കാരനല്ലെന്ന് പറയാം, പക്ഷേ പ്രശ്നങ്ങൾ പരിഹരിക്കാൻ തെറ്റായ മാർഗം സ്വീകരിക്കുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നില്ല,” എന്ന് ഗാംഗുലി ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.

2011-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാകാൻ ചാപ്പൽ തനിക്കെഴുതിയിരുന്നുവെന്നും, എന്നാൽ അതും താൻ നിരസിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. “ഒരു പ്രാവശ്യം ഞാൻ തെറ്റിക്കാം, രണ്ടാമത് അല്ല,” എന്നും അദ്ദേഹം പരിഹാസത്തോടെ കൂട്ടിച്ചേർത്തു. ഇതിനിടെ, ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന ഹർജിയും ഗാംഗുലിയുടെ പ്രതികരണവും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

BREAKING NEWS
നെതന്യാഹുവിനെ പുകച്ച് പുറത്തുചാടിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിൽ!! സ്പീക്കർ സ്ഥാനത്തേക്ക് മുൻ മന്ത്രി മതൻ കഹാന? പ്രധാന പദവികൾ പങ്കിടാൻ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി, അന്തിമ പട്ടിക അടുത്ത ബുധനാഴ്ച അംഗീകാരത്തിനായി പാർലമെന്റിന്റെ പൊതുസമ്മേളനത്തിൽ സമർപ്പിക്കും, പ്രത്യേക സമിതികൾ രൂപീകരിക്കാനു...
11 Nov 2026
BREAKING NEWS
ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 28 കാരൻ വീ‌ട്ടിലെ സാധനങ്ങളെല്ലാം അടിച്ചുതകർത്തു, മാതാവിനെ ക്രൂരമായി മർദിച്ചു, പിന്നാലെ കൈയിൽ കിട്ടിയ കത്തിക്ക് മുതുകിൽ കുത്തിപ്പരുക്കേൽപ്പിച്ചു, അമ്മയുടെ പരാതിയിൽ മകനെതിരെ കേസ്
11 Nov 2026
BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026