മാനന്തവാടി: താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
കാണാതായവരിൽ ഒരു പതിനഞ്ചുകാരനെ വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് കണ്ടെത്തിയത്. വടുവഞ്ചാൽ എസ്റ്റേറ്റ് പ്രദേശത്ത് നിന്ന് നാട്ടുകാരാണ് ഈ വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്, വനപാലകർ, ഡോഗ് സ്വാക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.
തുടർന്ന് രാത്രി വൈകിയും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 11 മണിയോടെ പതിനഞ്ചുകാരനെ ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനെയും, പെൺസുഹൃത്തായ പതിനഞ്ചുകാരിയെയും നാലര മണിക്കൂർ നീണ്ട ശ്രമകരമായ തിരച്ചിലിനൊടുവിൽ വനമേഖലയോട് ചേർന്ന കാപ്പിത്തോട്ടത്തിന്റെ പരിസരത്ത് വെച്ച് കണ്ടെത്തി. ഇവരെ വനമേഖലയിൽ നിന്ന് പുറത്തേക്ക് എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. മൂന്നു പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.


















































