പൻവേൽ: അംഗൻവാടി കെട്ടിടത്തിന്റെ പടിയിൽ ഇരിക്കുകയായിരുന്ന പെൺകുഞ്ഞിനെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി. മഹാരാഷ്ട്രയിലെ പൻവേലിലാണ് അംഗൻവാടി ജീവനക്കാരി ഒരു കൊച്ചുകുട്ടിയോട് അതിക്രൂരമായി പെരുമാറിയത്. പൻവേലിലെ നന്ദഗാവ് ഗ്രാമത്തിലെ അംഗൻവാടിയിലാണ് പെൺകുട്ടി ആക്രമണത്തിനിരയായത്.
ആയയുടെ ചവിട്ടേറ്റ് പടിയിൽ നിന്ന് നിലത്ത് വീണ കുഞ്ഞിനെ മറ്റൊരു ജീവനക്കാരിയാണ് നേരെയിരിക്കാൻ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതുപോലെ കുട്ടി ചവിട്ടുകൊണ്ട് വീഴുന്നത് കണ്ടെത്തിയ ഇവർ സഹപ്രവർത്തകയോടെ ചിരിച്ച് പെരുമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ നവി മുംബൈ പോലീസ് കേസ് എടുത്തിട്ടുണ്ട്. സാരി ധരിച്ചെത്തിയ ജീവനക്കാരി ഒരു കയ്യിൽ ബാഗ് പിടിച്ചിരിക്കുന്ന പെൺകുഞ്ഞിന്റെ നെഞ്ചിൽ ചവിട്ടിയാണ് താഴേയ്ക്ക് വീഴ്ത്തുന്നത്.
ഇതുകണ്ട് തൊട്ടടുത്തിരുന്ന മറ്റൊരു കുട്ടിയും പേടിച്ച് കരയാൻ തുടങ്ങുന്നതും വീഡിയോയിൽ കാണാം. വഴിപോക്കരിൽ ഒരാൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
🚨 SHOCKING | A young girl was brutally kicked and beaten by an Anganwadi worker in Nandgaon, Panvel, Maharashtra.
The horrifying assault was caught on camera and has sparked widespread outrage.
No child should ever face such brutality from someone entrusted with their care.…
— Alok Sharma (@ThusSpokeDharma) June 26, 2026
















































