BREAKING NEWS

പെട്രോള്‍ വിലയെചൊല്ലി വാക്ക് തര്‍ക്കം, പമ്പ് ജീവനക്കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാക്കള്‍, രക്ഷിക്കാനെത്തിയ പിതാവിനും പൊള്ളലേറ്റു

· · 1 min read
Share: Copied!

ഭോപ്പാൽ: ഗ്വാളിയോറിൽ പെട്രോളിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാക്കള്‍. 26കാരനായ ആകാശ് സെംഗാറിനാണ് ഗുരുതരമായി പൊള്ളലേറ്റത്. മകനെ രക്ഷിക്കാൻ ഓടിയെത്തിയ പിതാവ് രാംചന്ദ്ര സെംഗാറിനും പൊള്ളലേറ്റതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബുള്ളറ്റിൽ എത്തിയ മൂന്ന് യുവാക്കൾ പെട്രോളിന്റെ വിലയെച്ചൊല്ലി ആകാശുമായി വാക്കുതർക്കത്തിൽ ഏർ​പ്പെടുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ പ്രതികളിൽ ഒരാൾ ആകാശിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ ആകാശ് സഹായത്തിനായി നിലവിളിച്ചു. ഇതോടെ പിതാവ് മകനെ രക്ഷിക്കാൻ ശ്രമിക്കുകയും അദ്ദേഹത്തിനും പൊള്ളലേൽക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് തീ അണച്ച ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആകാശിന് ഏകദേശം 37 ശതമാനത്തോളം പൊള്ളലേറ്റതായും ഗ്വാളിയോറിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോളി എന്ന അനുജ് ഗുർജാർ, സചിൻ ഗുർജാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ അരവിന്ദ് ചാവൽ ഓടി രക്ഷപ്പെട്ടതായും ഇയാളെ പിടികൂടാൻ നടപടികൾ സ്വീകരിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026