വാഷിങ്ടൺ: റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി മികച്ച രീതിയിലാണ് പോരാടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുൻപ്, യുദ്ധത്തിൽ വിജയിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ സെലെൻസ്‌കിക്ക് ഇല്ലെന്ന് വിലയിരുത്തിയ ട്രംപാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.
‘‘അദ്ദേഹം വളരെ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ചുരുങ്ങിയത് സ്വന്തം നില ഭദ്രമാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. രണ്ട് ഭാഗത്തും വലിയ രീതിയിൽ ആളുകൾ മരിക്കുന്നുണ്ട്. എങ്കിലും അദ്ദേഹം മികച്ച രീതിയിൽ പോരാടുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം ധീരനാണെന്ന് പറയാതെ വയ്യ. മികച്ച ആയുധങ്ങളും മികച്ച പോരാളികളായ സൈനികരും അദ്ദേഹത്തിനുണ്ട്’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് ട്രംപും സെലെൻസ്‌കിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തിനു ശേഷം, യുക്രെയ്നോടുള്ള ശ്രദ്ധയ്ക്കും സമാധാനം കൊണ്ടുവരാനുള്ള സന്നദ്ധതയ്ക്കും പ്രസിഡന്റ് ട്രംപിനോട് നന്ദിയുള്ളവനാണെന്ന് സെലെൻസ്‌കി എക്സിൽ കുറിച്ചിരുന്നു. റഷ്യൻ എണ്ണയ്ക്ക് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുന്നതിൽ തനിക്ക് താൽപര്യമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ പൊരിഞ്ഞ അടി;കൗൺസിലർമാർക്കും വനിതാ പൊലീസുകാരിക്കും പരിക്ക്
















































