തിരുവനന്തപുരം: ഡിഎച്ച്എസ് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് അനുകൂല വിധി. ഡോ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. ഇതോടെ സ്ഥലംമാറ്റം റദ്ദാക്കിയിരുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ഡോ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. സർക്കാർ എടുത്ത ഭരണപരമായ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് കോടതി വിലയിരുത്തിയത്. ഇതോടെ ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് നിലനിൽക്കും.













































