അമ്മ സംഘടനയിലെ വിഷയത്തിൽ അൻസിബയെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരിക്കുകയാണ്. ശ്വേതാ മേനോനും കുക്കു പരമേശ്വരനും ചാർജെടുത്തതിന് ശേഷം ഭരണമിതി ഒരുപാട് നല്ല കാര്യങ്ങളൊക്കെ ചെയ്തു. പക്ഷേ അതിനകത്ത് അവർക്ക് കുറെ പാളിച്ചകളും സംഭവിച്ചു.
ഇതിന് മുമ്പ് അമ്മയിലെ അംഗങ്ങൾ തമ്മിൽ ഐക്യമുണ്ടായിരുന്നു. ഇപ്പോൾ ഗ്രൂപ്പും ചേരിതിരിവും കാരണം ഒരുപാട് നാണംകെട്ട അവസ്ഥയിലേക്ക് അമ്മ സംഘടന മാറി. സമൂഹത്തിലും അവമതിപ്പ് ഉണ്ടായി. ഇതിന്‍റെ വിമർശനങ്ങളോട് ആളുകൾക്ക് എതിർപ്പുള്ളപ്പോൾ തന്നെ കണക്ക് അവതരിപ്പിച്ചില്ലെന്ന് മാലാ പാർവതി പറയുന്നു.
ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കടുത്ത വിമർശനവും സംഘർഷവും ഉണ്ടായതോടെ ‘അമ്മ’ ഭരണ സമിതി രാജിവെക്കുകയായിരുന്നു. പ്രസിഡന്‍റ് ശ്വേത മേനോനും വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയയും സംഘടന വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.17 അംഗ ഭരണ സമിതിയാണ് രാജിവെച്ചത്.
അൻസിബയുടെ മുന്നിൽ ശ്വേത മേനോൻ മുട്ടുമടക്കി. ഒരു സിങ്കപ്പെണ്ണിനെപ്പോലെയായിരുന്നു അൻസിബയുടെ പ്രസംഗം. അൻസിബയുടെ വാക്കുകളിൽ വ്യക്തതയും ധൈര്യവും ഉണ്ടായിരുന്നു. അതൊരു സിനിമാറ്റിക് മൊമന്‍റ് ആയിരുന്നു. ഒരു മുതിർന്ന താരത്തിന് പോലും മറുപടി നൽകാൻ കഴിയാത്തവിധം കരുത്തുറ്റ പ്രകടനമായിരുന്നു അത്. അൻസിബ ജയിച്ചല്ലോ എന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.




















































