കൊച്ചി: എളമക്കരയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാധിക്രമം. അങ്കണവാടിയിൽ പോകുന്ന കുഞ്ഞിനെയാണ് ലൈംഗീക ഉപദ്രവത്തിനിരയാക്കിയത്. വീട്ടുകാരുടെ പരാതിയിൽ അങ്കണവാടിൽ സ്ഥിരമായി വരാറുണ്ടായിരുന്ന 20 കാരനു നേരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതി ഒളിവിലാണ്.
അങ്കണവാടിയുടെ തൊട്ടടുത്താണ് കുഞ്ഞിന്റെ വീട്. എല്ലാ ദിവസവും മാതാപിതാക്കൾ തന്നെയാണ് കുഞ്ഞിനെ കൊണ്ടുപോയി വിടുന്നതും. പത്തുകുട്ടികളോളം അവിടെ പഠിക്കുന്നുണ്ട്. കുട്ടിയെ പ്രതി ഒന്നിലധികം തവണ ദുരുപയോഗം ചെയ്തെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.














































