ബർഗൻസ്റ്റോക്ക്: സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടക്കുന്ന അമേരിക്ക–ഇറാൻ ചർച്ചകൾക്കിടെ ശ്രദ്ധേയമായ പരാമർശവുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ ജീവിതത്തിൽ നിലവിൽ ഏറ്റവും സ്വാധീനമുള്ള രണ്ട് വ്യക്തികളെക്കുറിച്ച് പരാമർശിച്ച വാൻസ്, ഒരാൾ ഇന്ത്യക്കാരിയാണെന്നും മറ്റൊരാൾ പാകിസ്ഥാനിയാണെന്നും പറഞ്ഞു.
ഇന്ത്യക്കാരി തന്റെ ഭാര്യ ഉഷ വാൻസാണെന്നും പാകിസ്ഥാനി വ്യക്തി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മറ്റാരെക്കാളും കൂടുതൽ തവണ താൻ സംസാരിച്ച വ്യക്തികളിൽ ഒരാളാണ് അസിം മുനീറെന്നും വാൻസ് കൂട്ടിച്ചേർത്തു.
“ഇസ്ലാമാബാദിൽ പ്രധാനമന്ത്രിക്കൊപ്പം ഫീൽഡ് മാർഷൽ മുനീർ ഞങ്ങളെ സ്വീകരിച്ചതു മുതൽ ഞാൻ തമാശയായി ഒരു കാര്യം പറയാറുണ്ട്. എന്റെ ജീവിതത്തിൽ ഇപ്പോൾ വളരെ പ്രധാനപ്പെട്ട രണ്ട് വ്യക്തികളുണ്ട്. ഒരാൾ ഇന്ത്യക്കാരിയും മറ്റൊരാൾ പാകിസ്ഥാനിയുമാണ്. ഇന്ത്യക്കാരി എന്റെ ഭാര്യ ഉഷയാണ്. പാകിസ്ഥാനി ഫീൽഡ് മാർഷൽ അസിം മുനീറുമാണ്,” വാൻസ് പറഞ്ഞു.
അമേരിക്ക–പാകിസ്ഥാൻ ബന്ധങ്ങളും പ്രാദേശിക സുരക്ഷാ വിഷയങ്ങളും ചർച്ചയായ പശ്ചാത്തലത്തിലാണ് വാൻസിന്റെ പരാമർശം ശ്രദ്ധ നേടുന്നത്. അസിം മുനീറുമായി സമീപ മാസങ്ങളിൽ നടത്തിയ ആശയവിനിമയത്തിന്റെ വ്യാപ്തിയും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
JD Vance:
I have joked that I have two very, very important people in my life.
An Indian and a Pakistani.
The Indian is my wife, and the Pakistani is Field Marshal Munir. pic.twitter.com/eWXuMv9lFB
— Clash Report (@clashreport) June 21, 2026














































