BREAKING NEWS

ബംഗാളിനെ മുഴുവനായി പാകിസ്ഥാന്‍ വിഴുങ്ങാന്‍ ശ്രമിച്ചതിന്റെ ചരിത്രം ഇന്നത്തെ യുവാക്കള്‍ അറിയണം, അക്കാലത്ത് അവര്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് തലകുനിച്ചിരുന്നു, സ്വാതന്ത്ര്യത്തിന്റെ പാതയില്‍ സംസ്ഥാനം സഞ്ചരിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണ്- മോദി

· · 1 min read
Share: Copied!

കൊല്‍ക്കത്ത: സ്വാതന്ത്ര്യത്തിന്റെ പാതയില്‍  ബംഗാള്‍ സഞ്ചരിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിഭക്തബംഗാളിനെ മുഴുവനായി പാകിസ്ഥാനില്‍ ഉള്‍പ്പെടുത്താന്‍ വിഭജനകാലത്ത് ശ്രമം നടന്നിരുന്നതായും രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ഭൂതകാലം മറച്ചുവയ്ക്കുകയായിരുന്നെന്നും മോദി പറഞ്ഞു.

ബംഗാളിനെ മുഴുവനായി പാകിസ്ഥാന്‍ വിഴുങ്ങാന്‍ ശ്രമിച്ചതിന്റെ ചരിത്രം ഇന്നത്തെ യുവാക്കള്‍ അറിയണം. 1947 ജൂണ്‍ 20ന് അവിഭക്ത ബംഗാളിലെ ഹിന്ദു ഭൂരിപക്ഷ ജില്ലകളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍ ബംഗാള്‍ നിയമസഭയില്‍ വിഭജനത്തിന് അനുകൂലമായും ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനും വോട്ട് ചെയ്തു, ഈ സംഭവവികാസമാണ് പശ്ചിമബംഗാളിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയതെന്ന് മോദി പറഞ്ഞു. ബംഗാളിനെ പാകിസ്ഥാനില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങളെ എതിര്‍ത്ത ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ മോദി അഭിനന്ദിച്ചു.

വിഭജന കാലത്ത് കോണ്‍ഗ്രസ് ഗൂഢാലോചന ശക്തികള്‍ക്ക് കീഴടങ്ങിയതായും പിന്നീട് ബംഗാള്‍ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും മോദി പറഞ്ഞു. ‘മുഴുവന്‍ ബംഗാളിനെയും പാകിസ്ഥാന്റെ ഭാഗമാക്കാന്‍ ശ്രമം നടന്നപ്പോള്‍ കോണ്‍ഗ്രസ് ഗൂഢാലോചന ശക്തികള്‍ക്ക് മുന്നില്‍ തലകുനിച്ചിരുന്നു. അപ്പോഴാണ് ശ്യാമ പ്രസാദ് മുഖര്‍ജി അതിനെതിരെ ശബ്ദമുയര്‍ത്തിയത്. ബംഗാളിനെ മുഴുവനായി ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ ഗൂഢാലോചന നടന്നപ്പോള്‍, അത് തകര്‍ക്കാനാണ് പശ്ചിമബംഗാള്‍ രൂപീകരിച്ചത്,’ അദ്ദേഹം പറഞ്ഞു.

BREAKING NEWS
ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
11 Nov 2026
BREAKING NEWS
'മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്ന് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'; അടൂർ പ്രകാശ്; ' ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കാം'
11 Nov 2026
BREAKING NEWS
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞു, തട്ടുകട അടിച്ചു തകര്‍ത്ത് ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ജീവനക്കാരന്റെ വാരിയെല്ല് അടിച്ചൊടിച്ചു, യുവാക്കള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026