BREAKING NEWS

സമുദായത്തിനു വേണ്ടി ഗണേഷ് ഒന്നും ചെയ്തില്ല, അംഗങ്ങളിൽ നിന്ന് പണം പിരിച്ചു, ഗണേഷ് കുമാറിനെ പുറത്താക്കിയതിനു പിന്നാലെ മധുരം വിതരണം ചെയ്ത് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ

· · 1 min read
Share: Copied!

കൊല്ലം: കെ ബി ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കിയതിമു പിന്നാലെ മധരുരം വിതരണം ചെയ്ത് പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ. ഓഫിസിൽ മധുര പലഹാരം വിതരണം ചെയ്തു. പ്രസിഡന്റ് കരിക്കത്തിൽ തങ്കപ്പൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

സമുദായത്തിനു വേണ്ടി ഗണേഷ് ഒന്നും ചെയ്തില്ലെന്ന് തങ്കപ്പൻ പിള്ള പറഞ്ഞു. ഗണേഷ് അംഗങ്ങളിൽ പണം പിരിച്ചുവെന്നും ആരോപണമുയർന്നു. മുൻ മന്ത്രി കെ ബി ഗണേഷ്കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായിരുന്നു. കാലാവധി കഴിഞ്ഞത്തോടെയാണ് ഗണേഷ്‌കുമാറിനെ പുറത്താക്കിയത്. പത്തനാപുരത്തെ താലൂക്ക് യൂണിയൻ പിരിച്ചു വിട്ടതിൽ അടക്കം ജനാധിപത്യവിരുദ്ധ തീരുമാനങ്ങൾ എൻഎസ്എസിൽ ഉണ്ടാവുനാണെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

എന്നാൽ പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ എന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തിരിച്ചടിച്ചു.

BREAKING NEWS
സ്കൂൾ വാഹനത്തിൽ വച്ച് അഞ്ചു വയസുകാരി പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
11 Nov 2026
BREAKING NEWS
'മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്ന് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'; അടൂർ പ്രകാശ്; ' ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കാം'
11 Nov 2026
BREAKING NEWS
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞു, തട്ടുകട അടിച്ചു തകര്‍ത്ത് ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ജീവനക്കാരന്റെ വാരിയെല്ല് അടിച്ചൊടിച്ചു, യുവാക്കള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്
11 Nov 2026