BREAKING NEWS

“ഇതേ രംഗം, നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ?, ഇതേ ഗ്ലൗസ് ധരിച്ച്… ഇത് അഭിനയമല്ല, ഞാൻ പുഞ്ചിരിക്കുകയാണ്, നിങ്ങൾ പുഞ്ചിരിക്കുകപോലുമില്ല, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം, ഇതൊരു തുറന്ന വെല്ലുവിളിയാണ്,”… ഹർഭജനെ ബോക്സിംഗ് റിങ്ങിൽ വെല്ലുവിളിച്ച് ശ്രീശാന്ത്

· · 1 min read
Share: Copied!

ഇന്ത്യൻ ക്രിക്കറ്റിൽ ഒരിക്കൽ വലിയ വിവാദമായിരുന്ന “സ്ലാപ്‌ഗേറ്റ്” സംഭവം വീണ്ടും ചർച്ചയായിരിക്കെ മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത് സ ഹതാരമായ ഹർഭജൻ സിങ്ങിനെതിരെ തുറന്ന വെല്ലുവിളിയുമായി രംഗത്തെത്തി. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇരുവരും തമ്മിലുള്ള പഴയ തർക്കം വീണ്ടും ഉയർന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ശ്രദ്ധ നേടുകയാണ്.

2008ൽ നടന്ന ഐപിഎൽ ഉദ്ഘാടന സീസണിനിടെയാണ് വിവാദമായ സ്ലാപ്‌ഗേറ്റ് സംഭവം അരങ്ങേറിയത്. മുംബൈ ഇന്ത്യൻസ്–കിംഗ്സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിംഗ്സ്) മത്സരത്തിന് ശേഷം ഹർഭജൻ ശ്രീശാന്തിനെ അടിച്ചതായി ആരോപണം ഉയർന്നിരുന്നു. സംഭവം ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറുകയും ഹർഭജനിന് ടൂർണമെന്റിൽ നിന്ന് വിലക്കും ലഭിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്കിപ്പുറം ഇരുവരും പ്രശ്നങ്ങൾ മറികടന്നുവെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യം പഴയ മുറിവുകൾ വീണ്ടും തുറന്നുവെന്നാണ് സൂചന.

ആ പരസ്യത്തിൽ സ്ലാപ്‌ഗേറ്റ് സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചതാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനെ തുടർന്ന് അടുത്തിടെയുള്ള അഭിമുഖങ്ങളിലും പോഡ്കാസ്റ്റുകളിലും അദ്ദേഹം തുറന്നുപറഞ്ഞ് പ്രതികരിക്കുകയും ചെയ്തു. ഒരു പോഡ്കാസ്റ്റിനിടെ ഇരുവരും ബോക്സിംഗ് ഗ്ലൗസ്സ് ധരിച്ച പഴയ ചിത്രം കാണിച്ചപ്പോൾ, പ്രശ്നമുണ്ടെങ്കിൽ റിങ്ങിലേക്ക് വരൂ, എന്നായിരുന്നു ശ്രീശാന്തിന്റെ വെല്ലുവിളി. “ഇതേ രംഗം, നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? നിങ്ങൾക്ക് കഴിയുമോ? ഇതേ ഗ്ലൗസ് ധരിച്ച്… ഇത് അഭിനയമല്ല, ഞാൻ പുഞ്ചിരിക്കുകയാണ്, നിങ്ങൾ പുഞ്ചിരിക്കുകപോലുമില്ല, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം, ഇതൊരു തുറന്ന വെല്ലുവിളിയാണ്- ശ്രീശാന്ത് പറഞ്ഞു.

42-കാരനായ ശ്രീശാന്ത്, താൻ ഇപ്പോഴും പോരാട്ട കായികങ്ങളോടുള്ള ആവേശം നിലനിൽക്കുന്നതായും ഒരു ഔദ്യോഗിക ബോക്സിംഗ് മത്സരത്തിന് തയ്യാറാണെന്നും വ്യക്തമാക്കി. അതേസമയം ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഹർഭജൻ സിംഗ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിലും ക്രിക്കറ്റ് ആരാധകരുടെ ഇടയിലും ശക്തമായി തുടരുകയാണ്.

ട്രംപ് തമാശിച്ചതാ… “നിങ്ങൾ അകത്തേക്ക് കയറി, ഞാൻ ബോസ് ആണ് എന്ന് പറഞ്ഞു, അവരിൽ എത്ര പേർ അത് വിശ്വസിക്കും”?- അവതാരകൻ!! “ഞാൻ തമാശക്കാരനാകാൻ ശ്രമിക്കുകയായിരുന്നു, ഞാൻ ബോസ് ആകാൻ ശ്രമിച്ചില്ല, പക്ഷെ തെറ്റിദ്ധരിക്കപ്പെട്ടു- ട്രംപ്

BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026
BREAKING NEWS
'ജാരസന്തതിയുടെ മുത്തശ്ശിയാകാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു'... പത്രവാർത്ത ഏറെ വേദനിപ്പിച്ചു!! കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള മെലിഞ്ഞ വിരലുകളുമുള്ള, പൂർണമായ ശരീരഘടനയുള്ള ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ, പക്ഷെ ഒരു ദിവസം മാത്രമായിരുന്നു ആയുസ്, എന്തു സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയിൽ...
11 Nov 2026