BREAKING NEWS

എങ്ങനെ തോന്നി പിഎസ് സി, ഒരു മര്യാദയൊക്കെ വേണ്ടേ… 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയത് ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കരി!! പിഎസ് സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്, തിരുത്ത് കൊടുക്കാതെ പിഎസ് സിയും

· · 1 min read
Share: Copied!

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ സിപിഎം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി എസ് സി ബുള്ളറ്റിൻ. ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയ രാജേഷ് തില്ലങ്കേരിക്കു നൽകിയ ചിത്രത്തിലാണ് ആകാശിന്റെ പേരുവന്നത്. കഴിഞ്ഞ മേയ് 15-ന് പി എസ് സി പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാനപേജിലെ സമകാലികം കുറിപ്പിലാണ് ഈ ഗുരുതര പിഴവ് സംഭവിച്ചത്.

അതിൽ 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുകയായിരുന്നു. ഉണ്ണി കെ.ആർ. സംവിധാനംചെയ്ത ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.

അതേസമയം ജൂൺ ഒന്നിനും 15-നും പുതിയ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പി എസ് സി തിരുത്ത് നൽകിയില്ലയെന്നതും വിരോധാഭാസം. പിഎസ് സി പരീക്ഷാ പരിശീലനങ്ങൾക്ക് ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് ഈ തെറ്റ് സംഭവിച്ചിരിക്കുന്നത്.

ഗുണ്ടയെ വിട്ട് ഭീഷണി; ​ഗാർഹിക പീഡനകേസിൽ പ്രതിയായ ബിജെപി നേതാവിനെതിരെ വീണ്ടും പരാതി; ഭാര്യാ വീട്ടിലേയ്ക്ക് ​ഗിരീഷ് അയച്ചയാൾ അറസ്റ്റിൽ

BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026
BREAKING NEWS
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി': മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
11 Nov 2026