BREAKING NEWS

മുൻ ലോകചാമ്പ്യന്മാർ, നിലവിലെ യൂറോ ചാമ്പ്യൻമാർ, ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനം… ​ഡി​ഗ്രികൾ പലതുണ്ടെങ്കിലും നെഞ്ചുവിരിച്ചുനിന്ന ഇത്തിരി കുഞ്ഞന്മാരുടെ കോട്ട തകർക്കാൻ അതൊന്നും മതിയായില്ല ചെമ്പടയ്ക്ക്, കേപ് വെർദെയ്ക്കു മുന്നിൽ തല കുനിച്ചുനിന്നത് ഏഴുതവണ, ഒടുവിൽ ​ഗോൾ രഹിത സമനില

· · 1 min read
Share: Copied!

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് ഭൂപടത്തിൽ പുതിയൊരു പേരുകൂടി എഴുതി ചേർക്കാം…കേപ് വെർദെ!! മുൻ ലോക ചാമ്പ്യൻമാരായ, നിലവിലെ യൂറോ ചാമ്പ്യൻമാരായ, ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനെ വെള്ളംകുടിപ്പിച്ച് വരിഞ്ഞുമുറുക്കിയ കാഴ്ച ലോകകപ്പ് പ്രേമികൾക്കുള്ള മനോഹരമായ വിരുന്നായിരുന്നു. ഒടുവിൽ അനിവാര്യമായ ​ഗോൾ ര​ഹിത സമനിലയിൽ ഇരുവരും ഒപ്പുവച്ചുയ

ഏഴുതവണ കേപ് വെർദെയുടെ കോട്ട പൊളിക്കാൻ സ്പെയിൻ ഇരമ്പിയാർത്തെങ്ങിലും കാര്യമൊന്നുമുണ്ടായില്ല. ഗോൾ രഹിത സമനിലയിൽ കേപ് വെർദെ ചെമ്പടയെ പിടിച്ചുകെട്ടി. ആദ്യ പകുതിയിൽ പലപ്പോഴും മത്സരത്തിൽ താളം കണ്ടെത്താൻ പോലും സ്പെയിൻ വിഷമിച്ചു. കേപ് വെർദെയുടെ ഗോൾ മുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോൾകീപ്പർ വൊസിഞ്ഞ അതിമനോഹരമായി തകർത്തു. ഒരുതവണ പോലും ഗോൾ വല ചലിപ്പിക്കാൻ സ്‌പെയിനിന്റെ ആക്രമണ നിരയ്ക്കായില്ല. മത്സരത്തിലുടനീളെം കേപ് വെർദെ വൻമതിൽ തീർത്ത് നിൽക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ലമീൻ യമാൽ എത്തിയെങ്കിലും മത്സരഫലത്തിൽ മാറ്റമൊന്നുമുണ്ടായില്ല. സ്‌പെയിൻ നിരയിൽ പകരക്കാരനായാണ് യമാൽ ഇറങ്ങിയത്. എങ്കിലും ഫലം മാറ്റാനായില്ല. അതേസമയം ഫുട്‌ബോൾ ലോകത്തിന്റെ മുഴുവൻ കൈയടി നേടി നെഞ്ച് വിരിച്ചാണ് അരങ്ങേറ്റ മത്സരത്തിലൂടെ ഈ കുഞ്ഞൻ രാജ്യത്തിന്റെ പോക്ക്.

BREAKING NEWS
'നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
'ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്, എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങുകയാണ്; ഓർത്തു കളിക്കണം; എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ല': പി.എ. മുഹമ്മദ് റിയാസ്
26 Nov 2026
BREAKING NEWS
16-കാരിയെ സ്പായ്ക്ക് പുറമേ സ്വകാര്യ ഹോട്ടലിലുമെത്തിച്ച് പീഡനം; ദിവസവും വാങ്ങിയിരുന്നത് 30,000 മുതൽ 40,000 രൂപ വരെ; ഗൂഗിൾ പേ ഇടപാടുകൾ നിർണായക തെളിവായി; ആറാമത്തെ പ്രതി അറസ്റ്റിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്
26 Nov 2026
BREAKING NEWS
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന അഭിജിത്ത് ജോസഫ് - സന്ദീപ് പ്രദീപ് ചിത്രം ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ആഗോള റിലീസ് നവംബർ 27 ന്
26 Nov 2026