BREAKING NEWS

ഖമനേയി കൊല്ലപ്പെട്ടതോടെ ടെഹ്റാന്റെ പുതിയ നേതൃത്വവുമായി വല്ല ടേംസിൽ!! ‘ആദ്യ നേതാക്കൾ പോയി, രണ്ടാമത്തേവരും പോയി, മൂന്നാമത്തെ നേതൃത്വം ബുദ്ധിപരമായി പ്രവർത്തിച്ചു, ഒടുവിൽ ഒരു കരാറിലെത്താനായി’…, ഇറാൻ ആണവായുധം ഉണ്ടാക്കില്ല, ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ നയന്ത്രത്തിൽ ഏർപ്പെടും- ട്രംപ്, ഹോർമൂസ് വെള്ളിയാഴ്ച തുറക്കും

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാൻ- യുഎസ് സമാധാന കരാർ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ ട്രംപ്. എല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോർമൂസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ തുറക്കും എന്നാണ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. ഇറാൻ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായെന്നും ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ നയന്ത്രത്തിൽ ഏർപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. കരാറുമായി സംബന്ധിച്ച എല്ലാ വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്നും ട്രംപ് പറഞ്ഞു.

ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ജി7 ഉച്ചകോടിക്ക് മുമ്പായി നടത്തിയ ഇരുപക്ഷ ചർച്ചകൾക്കിടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കടലിടുക്ക് ഇതിനകം ഭാഗികമായി തുറന്നതായും, മൈനുകൾ നീക്കം ചെയ്യുന്നതിനായി സുരക്ഷാ പ്രവർത്തനങ്ങൾ (ഹണ്ടിംഗ്) പുരോഗമിക്കുകയാണെന്നും ട്രംപ് വെളിപ്പെടുത്തി.

അതുപോലെ ഇറാനുമായി കൈവരിച്ച കരാറിനെ ട്രംപ് അഭിനന്ദിച്ചു. ഫെബ്രുവരി 28-ന് യുഎസ്–ഇസ്രയേൽ യുദ്ധത്തിന്റെ ആദ്യ ദിവസത്തിൽ ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ, ടെഹ്‌റാനിലെ പുതിയ നേതൃത്വവുമായി വാഷിംഗ്ടൺ നല്ല ബന്ധത്തിലാണെന്നും ട്രംപ് വ്യക്തമാക്കി.

“ആദ്യ നേതാക്കൾ പോയി, രണ്ടാമത്തേവരും പോയി, മൂന്നാമത്തെ നേതൃത്വമാണ് ബുദ്ധിപരമായി പ്രവർത്തിച്ചത്… ഒടുവിൽ ഒരു കരാറിലെത്താനായി,” എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ അദ്ദേഹം സൂചിപ്പിച്ച നേതാക്കളെക്കുറിച്ച് വ്യക്തമാക്കിയില്ല.

മധ്യപൂർവേഷ്യയിൽ ഇനി നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന കരാർ ഒപ്പിടൽ ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ചടങ്ങ് എവിടെ നടക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026