തൃശൂർ: തൃശൂരിൽ മാള എസ്‌ഐയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാള പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആർ രാജേഷി(45)നെയാണ് ക്വർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്.
രാജേഷിന്റെ ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.
















































