BREAKING NEWS

ആദ്യഭാര്യയെ ഉപേക്ഷിച്ച് സഹോദരിയെ വിവാഹം കഴിച്ചു, പിന്നാലെ സംശയരോഗവും വഴക്കും, പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ വീട്ടില്‍ വിളിച്ചുവരുത്തി യുവതിയെ വെടിവച്ച് കൊന്ന് യുവാവ്

· · 1 min read
Share: Copied!

ഹൈദരാബാദ്:  റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ രണ്ടാംഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ മാരുതിനഗർ സ്വദേശിയായ ഡി. അരുൺ കുമാർ(48) ആണ് രണ്ടാംഭാര്യയായ നിഷ റാണിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച പുലർച്ചെ മാരുതിനഗറിലെ അരുൺകുമാറിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് അരുൺകുമാറും രണ്ടാംഭാര്യയായ നിഷ റാണിയും ഏറെനാളായി രണ്ടിടത്തായിരുന്നു താമസം.

പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി വൈകി അരുൺകുമാർ നിഷ റാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കാര്യങ്ങൾ സംസാരിക്കുന്നതിനിടെ അരുൺകുമാർ ഭാര്യയ്ക്ക് നേരേ നിറയൊഴിക്കുകയായിരുന്നു.സംഭവസമയത്ത് അരുൺകുമാറിനൊപ്പം മറ്റൊരാൾകൂടി വീട്ടിലുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. നിഷ റാണിയെ കൊലപ്പെടുത്തിയശേഷം ഇരുവരും വീട്ടിൽനിന്ന് രക്ഷപ്പെട്ടെങ്കിലും അരുൺകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അരുൺ കുമാറിന്റെ ആദ്യഭാര്യയുടെ സഹോദരിയാണ് രണ്ടാംഭാര്യയായ നിഷ റാണി. ആദ്യഭാര്യയിൽ അരുൺകുമാറിന് രണ്ടുകുട്ടികളുണ്ട്. ആദ്യഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അരുൺകുമാർ ഇവരുമായി പിരിഞ്ഞത്. തുടർന്ന് ആദ്യഭാര്യയുടെ സഹോദരിയായ നിഷ റാണിയെ വിവാഹം കഴിക്കുകയായിരുന്നു. അഞ്ചുവർഷം മുൻപായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ അരുൺകുമാറും നിഷയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.

നിഷയ്ക്ക് മറ്റൊരുബന്ധമുണ്ടെന്നായിരുന്നു അരുൺകുമാറിന്റെ സംശയം. ഇതേച്ചൊല്ലി വഴക്കും പതിവായിരുന്നു. ഇതോടെ ഇരുവരും രണ്ടിടത്തായിരുന്നു താമസമെന്നും പോലീസ് പറഞ്ഞു. ബിഹാറിലെ മുംഗേറിൽനിന്ന് സംഘടിപ്പിച്ച പിസ്റ്റൾ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ഈ തോക്കുമായി മാർച്ചിൽ അരുൺകുമാറും രണ്ട് കൂട്ടാളികളും ഹൈദരാബാദിലെ ആംബേർപേട്ട് പോലീസിന്റെ പിടിയിലായിരുന്നു. ഭാര്യയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് അരുൺകുമാർ ബിഹാറിൽനിന്ന് ഈ തോക്ക് സംഘടിപ്പിച്ചത്. എന്നാൽ, ആയുധനിയമപ്രകാരമാണ് ഇവർക്കെതിരേ അന്ന് കേസെടുത്തത്. തുടർന്ന് 40 ദിവസത്തോളം ജയിലിൽ കിടന്ന പ്രതി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026
BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026