BREAKING NEWS

ഓണ്‍ലൈന്‍ പാഴ്സലിനൊപ്പം കഞ്ചാവ് മിഠായികളും!!! ഡെലിവറി സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 300ഗ്രാം കഞ്ചാവ്, അഡ്രസ് വ്യാജം

· · 1 min read
Share: Copied!

ഇടുക്കി: ഓൺലൈൻ ഡെലിവറി സ്ഥാപനത്തില്‍ നിന്നും  60 കഞ്ചാവ് മിഠായികൾ പിടികൂടി. ഇടുക്കിയിലെ അടിമാലിയിലുള്ള ഡെലിവറി സ്ഥാപനത്തിൽ നിന്നാണ് കഞ്ചാവ് മിഠായികൾ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ജില്ലയിലെ വിവിധ ഡെലിവറി സ്ഥാപനങ്ങളിലും ​ഗോഡൗണുകളിലുമാണ് നർക്കോട്ടിക്സ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്. ഡെലിവറി ചെയ്യാൻ കഴിയാതെ തിരികെ അയയ്ക്കാൻ വച്ചിരുന്ന പാഴ്സലുകൾക്കൊപ്പം രണ്ട് പാക്കറ്റുകളിലായി 300 ​ഗ്രാം തൂക്കം വരുന്ന 60 മിഠായികൾ കണ്ടെടുത്തു. പാഴ്സലിൽ നൽകിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത് എവിടെ നിന്നാണ് വന്നതെന്നും ആരാണ് അയച്ചതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കും.
ചില്ലറ വില്‍പ്പനയില്‍ നിന്നും മാറി ഓണ്‍ലൈന്‍ ഡെലിവറി വരെ എത്തിനില്‍ക്കുകയാണ് ലഹരി വില്‍പ്പന. ഇടുക്കിയിലെ വിവിധയിടങ്ങളിൽ ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി പരിശോധന നടത്തിവരികയാണ്. നേരത്തെ രാജാക്കാട് മമ്മട്ടിക്കാനത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച ഉണക്ക കഞ്ചാവ് കണ്ടെത്തിയിരുന്നു.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026