പാലക്കാട്: സാമൂഹ്യദ്രോഹികൾ നായയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടതായി പരാതി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിലാണ് സംഭവം. 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കിലാണ് നായയുടെ ജഡം ഇട്ടത്.
ഏറെ നാളുകളായി ഈ ടാങ്കിലെ വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത്. ഇതോടെ നായയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പോലീസിൽ പരാതി നൽകി.


















































