BREAKING NEWS

‘ധ​വ​ള​പ​ത്രം’ സ​ർ​ക്കാ​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കും, അധിക നികുതി കുറയ്ക്കുന്ന മണ്ടത്തരം കാണിക്കില്ല- മുഖ്യമന്ത്രി, ഇ​ത്ത​രം ‘ഉ​മ്മാ​ക്കി’ ക​ണ്ട് ആ​രും പേ​ടി​ക്കി​ല്ല- പ്രതിപക്ഷ നേതാവ്!! വി​ല​ക്ക​യ​റ്റ​ത്തി​ന്മേ​ലു​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല- സ്പീ​ക്ക​ർ, പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ വി​ല​ക്ക​യ​റ്റ​ത്തി​ന്മേ​ലു​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം നിലവിലില്ലെന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. വി​ല​ക്ക​യ​റ്റ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ‍ മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നുള്ള അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ചു കൊണ്ടായിരുന്നു സ്പീ​ക്ക​റുടെ മറുപടി. ഇതോടെ ​പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.

ഇതിനിടെ സം​സ്ഥാ​ന​ത്തി​ൻറെ യ​ഥാ​ർ​ത്ഥ ധ​ന​സ്ഥി​തി വ്യ​ക്ത​മാ​ക്കു​ന്ന ‘ധ​വ​ള​പ​ത്രം’ സ​ർ​ക്കാ​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സ​ഭ​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ മറുപടിയുമായി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ രം​ഗത്തെത്തി. സ​ർ​ക്കാ​രി​ൻറെ ഇ​ത്ത​രം ‘ഉ​മ്മാ​ക്കി’ ക​ണ്ട് ആ​രും പേ​ടി​ക്കി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു.

അതേസമയം ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചു​മ​ത്തു​ന്ന നി​കു​തി വി​ഹി​ത​മെ​ങ്കി​ലും ഇ​ള​വ് ചെ​യ്ത് ജ​ന​ങ്ങ​ളു​ടെ ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് പ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ട​യാ​ളാ​ണ് വി.​ഡി. സ​തീ​ശ​നെ​ന്ന് മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം അ​ത് ചെ​യ്യാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. എ​ന്നാ​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ധി​ക​നി​കു​തി വ​രു​മാ​നം വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന മ​ണ്ട​ത്ത​രം കാ​ണി​ക്കി​ല്ലെ​ന്നും മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞ​ത് രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി, 15 കാരന്‍ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തു

BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026
BREAKING NEWS
നിക്കാഹ് രാവുകൾക്ക് ഇനി പുതിയ ഈണം! "ജന്നത്തിലെ ചേലുള്ള നികാഹിൻ ലൈലായേ..." '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ രണ്ടാം ഗാനം പുറത്തിറങ്ങി
27 Nov 2026
BREAKING NEWS
'സർക്കാർ വാഹനമോ സർക്കാർ വസതിയോ ഉപയോഗിക്കില്ലെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്'; കെജ്രിവാളിന്റെ 'ശീഷ് മഹൽ' തുറന്നുകൊടുത്ത് ഡൽഹി സർക്കാർ; 8 കിടപ്പുമുറികൾ, 11.56 ലക്ഷം വിലയുള്ള ലൈറ്റ്, അഞ്ച് ലക്ഷത്തിന്റെ സോഫ, സ്പാ, ജക്കൂസി; ഫെയ്സ്ബുക്ക് ലൈവിന് കീറി പറിഞ്ഞ കസേര
27 Nov 2026
LATEST UPDATES
വിജയ് സേതുപതി - ത്യാഗരാജൻ കുമാരരാജ ചിത്രം ‘പോക്കറ്റ് നോവൽ’ ആദ്യ ഗാനം ‘ആസ അത്തൻ’ ഡിസംബർ 1ന്; ചിത്രം 2027 ജനുവരി 14 ന് ആഗോള റിലീസ്
27 Nov 2026