BREAKING NEWS

‘പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്; പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100% ചെയ്യുക എന്നതാണ് എന്‍റെ ശരി; അതിനിടയിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്‘ – ഇഡി ഉദ്യോ​ഗസ്ഥർക്ക് നേരെ മുട്ടയെറിഞ്ഞ ഐപി ബിനുവിന്റെ പോസ്റ്റ്; പിന്നാലെ പോലീസിൽ കീഴടങ്ങി

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌൺസിലറുമായ ഐപി ബിനു പൊലീസിൽ കീഴടങ്ങി. കേസിലെ പ്രതി ചേർത്ത മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐപി ബിനു കീഴടങ്ങിയത്. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവരുടെ കൂട്ടത്തിൽ ഐ പി ബിനുവിനെയും ഉൾപ്പെടുത്തിയത്. ഇതോടെ കേസിൽ 16 പേരാണ് പിടിയിലായത്. കേസിൽ പ്രതികളായ ആറ്റുകാൽ ഉണ്ണിയും പാളയം സന്തോഷും ഒളിവിലാണ്.

മ്യൂസിയം പൊലീസിന് മുന്നിൽ കീഴടങ്ങുന്നുവെന്ന വിവരം ഐപി ബിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞദിവസം ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു എന്ന് ആരോപിച്ചുള്ള കേസിലാണ് ഞാൻ പോലീസിന് മുന്നിൽ എത്തുന്നത്, പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്- ബിനു ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എന്‍റെ നിലപാടും ശരിയും. അതിനിടയിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സഖാവ് പിണറായി വിജയനേയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റൈഡ് അങ്ങേയറ്റം വിമർശനാത്മകവും പരിഹാസ്യവും ആണെന്ന് ബിനു പറയുന്നു.

ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെ ഇത് എന്ത് റൈഡ് ആണ്. ഇഡി-വിഡി ഡീൽ ഒക്കെ സാധാരണ മനുഷ്യന് നന്നായി അറിയാം. സുപ്രീംകോടതി വരെ തള്ളിയ കേസുകളിൽ എന്ത് റെയ്ഡ് ആണ്. ഇമ്മാതിരിയുള്ള പ്രഹസന പരമ്പര സർക്കാർ ഏജൻസികൾ തുടർന്നാൽ. ആഹ്വാനം ഇല്ലാതെ തന്നെ കേരളം തെരുവിൽ ഇറങ്ങും, .ഇത് ബംഗാൾ അല്ല കേരളം ആണ്- ഐപി ബിനു ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഎം പ്രവർത്തർക്കെതിരെ പൊലിസിനെ ആക്രമിച്ചതിന് മറ്റൊരു കേസെടുക്കും. പരിക്കേറ്റ പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. തലസ്ഥാനത്തുണ്ടായത് പൊലീസിന്‍റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇന്‍റലിജൻസ് റിപ്പോര്‍ട്ട്. അതേ സമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം.

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026