മുല്ലാൻപൂർ: ഐപിഎൽ തുടങ്ങിയപ്പോൾ മുതൽ കാത്തിരുന്ന ആ നിമിഷവും കടന്നുപോയി. ഐപിഎൽ ചരിത്രത്തിലെ ഇതിഹാസ താരം ക്രിസ് ഗെയിൽ 14 വർഷം മുൻപ് കുറിച്ച ആ റെക്കോർഡ് രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി തകർത്തു. എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളത്തിലിറങ്ങിയ വൈഭവ് ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന ഗെയിലിന്റെ റെക്കോർഡ് തകർത്തു. ഇന്നത്തെ മത്സരത്തിൽ ഇതുവരെ 12 സിക്സറുകളടക്കം വൈഭവിന്റെ അക്കൗണ്ടിൽ 65 സിക്സറുകളായി.
2012 സീസണിൽ ഗെയിൽ പറത്തിയ 59 സിക്‌സറുകളെന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. അതേസമയം ടോസ് നഷ്ടപ്പെട്ട രാജസ്ഥാൻ 7 ഓവറിൽ 129-1 എന്ന നിലയിലാണ്. അർധ സെഞ്ചുറി നേടിയ വെെഭവ് സെഞ്ചുറിക്കു വെറും മൂന്ന് റൺസ് അകലെ 97 റൺസെടുത്ത് പുറത്തായി, 27 റൺസുമായി യശസ്വി ജെയ്സ്വാളും രണ്ടു റൺസുമായി ജുറേലുമാണ് ക്രീസിൽ.
അതേസമയം15 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും 4 അർദ്ധ സെഞ്ച്വറികളുമടക്കം 680 റൺസ് താരം അടിച്ചുകൂട്ടി. ഏതാനും ദിവസങ്ങൾക്ക് മുൻപ് താൻ ലക്ഷ്യമിടുന്നത് ക്രിസ് ഗെയിലിന്റെ മറ്റൊന്ന് റെക്കോർഡ് കൂടിയാണെന്ന് വൈഭവ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന ഗെയിലിന്റെ റെക്കോർഡ് തകർത്ത് ഒരു ഇരട്ട സെഞ്ച്വറി നേടുക എന്നതാണ് തന്റെ സ്വപ്നമെന്നാണ് ഈ 15-കാരൻ പറയുന്നു.
Chalo, shuru karte hain! 👏
Vaibhav Sooryavanshi kickstarts his six hitting ritual with yet another first over maximum!
Lijiye Bhojpuri commentary ka maza, sirf Jiohotstar par🎙️#TATAIPL Playoffs Eliminator 👉 #SRHvRR | LIVE NOW 👉https://t.co/AsF9BnOMCE pic.twitter.com/s9Xknsme7X
— Star Sports (@StarSportsIndia) May 27, 2026

















































