BREAKING NEWS

ബീക്കൺ ലൈറ്റിട്ട് ചീറിപ്പാഞ്ഞെത്തിയ ആംബുലൻസ് തടഞ്ഞ് പോലീസ്, രോ​ഗിയെവിടെയെന്ന ചോദ്യത്തിന് തപ്പിത്തടയൽ!! പരിശോധനയിൽ രോ​ഗിക്ക് പകരം കിട്ടിയത് എംഡിഎംഎ- രണ്ടു യുവാക്കൾ അറസ്റ്റിൽ, പരിശോധന ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ

· · 1 min read
Share: Copied!

തൃശൂർ: തൃശൂരിൽ ബീക്കൺ ലൈറ്റിട്ടു ചീറിപ്പാഞ്ഞ ആംബുലൻസിൽ പോലീസ് നടത്തിയ പരിശോധനയിൽ രോ​ഗിക്കു പകരം ലഭിച്ചത് 250 ഗ്രാമിലധികം എംഡിഎംഎ. ഇന്ന് രാവിലെ 6.30ഓടെ വാണിയംപാറയിൽ നടത്തിയ പരിശോധനയിൽ വെട്ടിക്കൽ, അഞ്ചേരി സ്വദേശികളായ ഫെയ്ത്ത്, സന്ദീപ് എന്നിവർ സഞ്ചരിച്ചിരുന്ന “ഷാരോൺ” എന്ന ആംബുലൻസിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിനു വന്ന ഫോൺകോളിലാണ് ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് പോലീസ് വാഹന പരിശോധന തുടങ്ങുകയായിരുന്നു. തൃശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സും ഹൈവേ പോലീസും ചേർന്നായിരുന്നു പരിശോധന.

ബീക്കൺ ലൈറ്റിട്ടു വന്ന ആംബുലൻസിനെ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ രോഗി ഇല്ലായിരുന്നു. രോഗി ഇല്ലാതെ ബീക്കൺ ലൈറ്റെന്തിനെന്ന് ചോദിച്ചപ്പോൾ ഫെയ്ത്തും സന്ദീപും പരുങ്ങി. മൃതദേഹവുമായി ബെംഗളൂരുവിൽ പോയിരുന്നതാണെന്നായിരുന്നു മറുപടി. എന്നാൽ മരിച്ചയാളുടെ പേരുവിവരങ്ങളും ഏത് ആശുപത്രിയിലാണ് പോയതെന്നും പോലീസ് ചോദിച്ചതോടെ പ്രതികൾ ബബ്ബബ്ബ അടിച്ചുതുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ ‍വാഹനത്തിന്റെ ഡ്രൈവറുടെ കാബിന്റെ മുകളിൽ മാറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

നീതി ലഭിച്ചു… സത്യം വിജയിച്ചു… നാലുവര്‍ഷത്തെ പോരാട്ടമാണ് നടന്നത്, കൂടെയുണ്ട് എന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടിയാണിത്, ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍, വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന അതേ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു

BREAKING NEWS
എസ്.ഐയുടെ വയർലെസ് സെറ്റ് കായലിൽ വീണു! ജലോത്സവത്തിന്റെ തിരക്കിനിടെ പോലീസിന് എട്ടിന്റെ പണി; വീണ്ടെടുക്കാൻ 'അണ്ടർവാട്ടർ' തിരച്ചിൽ, ’ആക്‌ഷൻ ഹീറോ ബിജു’വിലെ രം​ഗം പോലെ
22 Nov 2026
BREAKING NEWS
മില്ലിൽ ധാന്യം പൊടിച്ച പണവുമായി ബന്ധപ്പെട്ട് തര്‍ക്കം, വിവാഹ സത്കാരത്തിനിടെ മില്‍ ഉടമയെ മര്‍ദിച്ചു കൊന്നു, ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍, ഇരുവരും സജീവ ബിജെപി പ്രവര്‍ത്തകര്‍
22 Nov 2026
BREAKING NEWS
പെൺസുഹൃത്ത് വിളിച്ചതരുസരിച്ച് പാർട്ടിക്കെത്തിയ 17 കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പിന്നാലെ രണ്ടു യുവാക്കൾ ചേർന്ന് അർധരാത്രി മുതൽ രാവിലെവെ മാറിമാറി ബലാത്സം​ഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതി, യുവതിയുൾപ്പെടെ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ
22 Nov 2026
BREAKING NEWS
’ശ്ശെ, ആളുമാറിപ്പോയി’; ജഡ്ജിയെന്ന് കരുതി ഗാർഡ് ഓഫ് ഓണർ; സ്വീകരിച്ചത് ഒവൈസി, യുപി പൊലീസിന് അബദ്ധം; പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്
22 Nov 2026