കൊച്ചി: ഒരു കാരണവുമില്ലാതെ അൻസിബയെ പോലുള്ള ഒരു കുട്ടി ഇത്ര ധൈര്യമായി പ്രതികരിക്കില്ല എന്ന് നടൻ കൃഷ്ണ. സംഘടനയിലെ നേതൃത്വം മാറണമെന്നും സംഘടനയിൽ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നത് വ്യക്തമാണെന്നും നടൻ പറയുന്നു.
താനീ ഗ്രൂപ്പിൽ വെറുമൊരു അംഗമാണെന്നും എല്ലാവർഷവും ഉണ്ടാകാറുള്ള മീറ്റിങുകളിൽ പങ്കെടുക്കുകയും എല്ലാവരുമായും സൗഹൃദം പുലർത്തുകയും ചെയ്യാറുണ്ടെന്നും നടൻ പറയുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങൾ കാണുമ്പോഴാണ് പലതിന്റെയും ഗൗരവം മനസിലാകുന്നതെന്ന് നടൻ പ്രതികരിച്ചു. അമ്മയുടെ പ്രവർത്തനങ്ങൾ മുതിർന്നവരുടെ ഒരു സംഘം വിലയിരുത്തേണ്ടിയിരിക്കുന്നു എന്നും നടൻ പറഞ്ഞു.
ഇതൊരു കുട്ടിക്കളിയല്ലെന്നും ഇവിടെ ഘടനാപരമായ ഒരു പ്രവർത്തനം അത്യാവശ്യമാണെന്നും പറഞ്ഞ നടൻ നേതൃത്വത്തെയും വിമർശിച്ചു. മണിയൻ പിള്ള ബാബുവിന്റെ നേതൃത്വം വളരെ മികച്ചതായിരുന്നുവെന്നും വ്യക്തമായ വിലയിരുത്തലിന് അവരെ തിരിച്ചു കൊണ്ടുവരണമെന്നും നടൻ പറയുന്നു.

















































