ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചതായി എണ്ണക്കമ്പനികൾ അറിയിച്ചു. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 112.60 രൂപയായി ഉയർന്നു. ഡീസൽ വില 101 രൂപയും കടന്നു. അതേസമയം, കൊച്ചിയിൽ പെട്രോൾ വില 110.60 രൂപയായി. ഡീസലിന് 99.54 രൂപയാണ് നിലവിലെ വില.
തുടർച്ചയായ ഇന്ധനവില വർധന സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിലും ഗതാഗത മേഖലയിലും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
തയ്ക്കാൻ നല്കിയ ഡ്രസ്സ് വാങ്ങാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ടൈലറിങ് ഷോപ്പുടമ പിടിയിൽ
















































