BREAKING NEWS

സിപിഎമ്മിനെ സംരക്ഷിക്കുന്ന ബിനീഷ് കോടിയേരിയെ എന്തുകൊണ്ട് പാര്‍ട്ടി മാറ്റിനിര്‍ത്തുന്നു?? നാലുതവണ കത്ത് നല്‍കിയിട്ടും അംഗത്വം പുതുക്കിയില്ല, രൂക്ഷവിമര്‍ശനവുമായി പ്രവര്‍ത്തകര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം:  നിരവദി തവണ കത്ത് നല്‍കിയിട്ടും ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം. ബിനീഷ് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. ബിനീഷിന്റെ അപേക്ഷ പരിഗണിക്കണമെന്ന് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി നാലുവട്ടം സെന്ററിന് കത്തു നൽകിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്നാണ് വിവരം. എസ്എഫ്‌ഐ അംഗമായിരിക്കേയാണ് ബിനീഷിന് പാർട്ടി അംഗത്വം ലഭിക്കുന്നത്. എകെജി സെന്ററിലാണ് അംഗത്വമുണ്ടായിരുന്നത്.

ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ 2021-ലാണ് അദ്ദേഹത്തിന് അംഗത്വം നഷ്ടമായത്. 2023 മുതൽ പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ബിനീഷ് നടത്തിയിരുന്നു. ഇതിനായി അപേക്ഷ നൽകുകയും ചെയ്തു. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് ഉൾപ്പെടെയുള്ളവരാണ് ബിനീഷിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്.

എന്നാൽ കത്തുകൾ പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞദിവസം ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ വിഷയത്തിന്മേൽ വിമർശനം ഉയർന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ പ്രതിരോധിച്ചും സംരക്ഷിച്ചും നിൽക്കുന്ന ബിനീഷിനെ എന്തുകൊണ്ട് പാർട്ടി മാറ്റിനിർത്തുന്നു എന്നായിരുന്നു യോഗത്തിൽ ചോദ്യം ഉയർന്നത്.

 

BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
15 Nov 2026
BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026
BREAKING NEWS
സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍
15 Nov 2026